മാഷ് പടിയ്ക്ക് പുറത്ത്; കെ.വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി;ജന്മനാട്ടിൽ ചിത്രത്തിന് പ്രവർത്തകർ തീയിട്ടു

തിരുവനന്തപുരം: പഴയ  കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ.വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി- കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചു. കലാകാരന്മാരുടെ ഒരു ഭാവന. വികസനമാണ് എന്റെ ലൈൻ. വികസനം  കലാകാരന്റെ ഭാവനയിൽ.

വികസനം- കലാകാരന്മാരുടെ ഒരു ഭാവന

ജന്മനാട്ടിൽ ചിത്രത്തിന് പ്രവർത്തകർ തീയിട്ടു. ജന്മനാട്ടിൽ പ്രതിഷേധം.  ജന്മനാടായ കുമ്പളങ്ങിയിൽ കെ.വി. തോമസിനെതിരെ പ്രതിഷേധം. കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽനിന്ന്​ നേതാക്കൾക്കൊപ്പം വെച്ചിരുന്ന കെ.വി. തോമസിന്‍റെ ചിത്രം എടുത്തുമാറ്റിയ പ്രവർത്തകർ ഓഫിസിനു പുറത്ത് റോഡിലിട്ട് തീയിട്ടു.


നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ സുപ്രധാന പദവികളില്‍ നിന്ന് കെ.വി തോമസിനെ നീക്കിയിരുന്നു. പാർട്ടിക്ക് അകത്തോ പുറത്തോയെന്ന് വ്യക്തമാകാതെ നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി മുന്നോട്ടുപോയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ് ഒടുവിൽ പുറത്ത്.  നടപടിയ്ക്ക് എഐസിസിയുടെ പൂർണ്ണ പിന്തുണ എന്ന് സുധാകരന്‍ പറഞ്ഞു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽ.ഡി.എഫ് പ്രചാരണ പരിപാടിയിൽ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് നടപടി. ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പുറത്താക്കുന്നെങ്കിൽ കോൺഗ്രസ് നേതൃത്വം പുറത്താക്കട്ടെയെന്നും കഴിഞ്ഞ ദിവസം വാർത്ത സമ്മേളനം നടത്തി കെ.വി. തോമസ് വെല്ലുവിളിച്ചിരുന്നു.  തുടർന്നാണ് മുഖ്യമന്ത്രിക്കൊപ്പം വേദിയിലെത്തിയത്. നേതൃത്വത്തെ പ്രകോപിപ്പിച്ച് രക്തസാക്ഷി പരിവേഷത്തോടെ പുറത്തേക്ക് പോകാനുള്ള തന്ത്രമാണ് കെ.വി. തോമസ് പയറ്റുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു

മുൻ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലത്തുള്ളതിനേക്കാള്‍ മികച്ച വികസനമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദു സമീപനം രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഇത്തവണ എല്‍ഡിഎഫ് നേടുമെന്ന് തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ.വി തോമസ് വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹത്തെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സര്‍ക്കാരിനെയും പഴയ കോൺഗ്രസ് നേതാവ്  കെ.വി തോമസ് പുകഴ്ത്തി സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നായകനാണ്. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ പിണറായിക്ക് സാധിക്കും. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് പിണറായിയെന്നും കെ.വി തോമസ് കണ്‍വെന്‍ഷനില്‍ പറഞ്ഞു.

കുമ്പളങ്ങി സ്വദേശിയായ കോളജ് അധ്യാപകനായിരുന്ന ഇദ്ദേഹം 1970ലാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് എറണാകുളം ഡി.സി.സി പ്രസിഡൻറ്, ഐ.എൻ.ടി.യു.സി ഓർഗനൈസിങ് സെക്രട്ടറി തുടങ്ങിയ നിലയിലൂടെ ഉയർന്നുവന്നു. 1984 മുതൽ എ.ഐ.സി.സി അംഗമാണ്.     1984-ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽനിന്ന് ആദ്യമായി പാർലമെൻറ് അംഗമായി. പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എറണാകുളത്തുനിന്ന് വീണ്ടും ലോക്സഭ അംഗമായി. കെ.പി.സി.സി ട്രഷറർ പദവിയും വഹിച്ചു. 1996-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത്​ സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കലിനോട് പരാജയപ്പെട്ടു. 2001-ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽനിന്ന് നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തോമസ് 2006-ൽ എറണാകുളത്തുനിന്ന് വീണ്ടും എം.എൽ.എ ആയി. 2001-2004 കാലത്ത് എ.കെ. ആൻറണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായിരുന്നു.   

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും  ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം.

വാട്‍സ് ആപ്പ് 👇
ĐĐ🔰🔰🔰🔰ĐĐ                     
ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !