ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ;പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും
"ഞങ്ങള്‍ക്ക് പ്രധാനം ജനങ്ങള്‍; ഇന്ധനനികുതി കുറച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി"
പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര എക്സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയും.
കേന്ദ്രസർക്കാർ ഇന്ധന നികതി കുറച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനവും നികുതി കുറയ്ക്കണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇതിനിടെയാണ് സംസ്ഥാനവും നികുതി കുറയ്ക്കാൻ ഒരുങ്ങുന്നതായുള്ള ധനമന്ത്രിയുടെ അറിയിപ്പ്.
കേന്ദ്രസർക്കാർ കുറച്ച നികുതിക്ക് ആനുപാതികമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറച്ചതിനാലാണ് ഇത്. കേന്ദ്രനടപടി സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
ജനരോഷം ഭയന്ന് പെട്രോൾ- ഡീസൽ നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ. ധനമന്ത്രി കെ.എൻ ബാലഗോപാൽ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിന് 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് സംസ്ഥാനം കുറയ്ക്കുക.
നേരത്തെ കേന്ദ്രസർക്കാർ നികുതി കുറച്ചപ്പോൾ സംസ്ഥാനം ഒരു രൂപ പോലും കുറയ്ക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു.
കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനവും നികുതി കുറയ്ക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രസർക്കാർ പെട്രോളിന് എട്ട് രൂപയും, ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. ഇതിന് പുറമേ പാചക വാതകത്തിന് 200 രൂപ സബ്സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളം ഉൾപ്പെടെയുള്ള ചുരുക്കം സംസ്ഥാനങ്ങൾ മാത്രമാണ് അന്ന് നികുതി കുറയ്ക്കാൻ തയ്യാറാകാതിരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് ആനുപാതികമായി നികുതി കുറച്ചിരുന്നു. നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളെ വിമർശിച്ച് പ്രധാനമന്ത്രിയുൾപ്പെടെ രംഗത്ത് വന്നിരുന്നു.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം.
വാട്സ് ആപ്പ് 👇
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.