അയർലണ്ടിലുള്ള ഇന്ത്യൻ പൗരനെ താമസിക്കുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഡബ്ലിൻ: കേരളത്തിൽ നിന്നുള്ള അയർലണ്ടിലുള്ള ഇന്ത്യൻ പൗരനെ കൗണ്ടി കിൽഡെയറിലെ താമസിക്കുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട എരുമേലി പമ്പയിൽ താമസിക്കുന്ന അനീഷിനെ (35) യാണ് അപ്പാർട്ടുമെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും മറ്റ് അന്വേഷണങ്ങൾക്കുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗാർഡയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം അനീഷ് ആത്മഹത്യ ചെയ്തു. കൗണ്ടി കിൽഡെയറിലെ നഴ്സിംഗ് ഹോമിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു അനീഷ്. അനീഷ് അയർലണ്ടിൽ എത്തിയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ.

വീട്ടിൽ നിന്ന് ബന്ധുക്കളുടെ അനുമതിയോടെ ഹിന്ദു ആചാരപ്രകാരം അയർലണ്ടിൽ തന്നെ സംസ്‌കാരം നടക്കുമെന്നാണ് സൂചന. അനീഷിന് ഒരു സഹോദരൻ മാത്രമേയുള്ളൂ. ഗാർഡയുടെ നടപടിക്ക് ശേഷമേ മൃതദേഹം വിട്ടുകിട്ടൂ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !