ഡബ്ലിൻ : യൂറോപ്പിൽ കൊച്ചു രാജ്യമായ അയർലണ്ടിൽ എത്തപ്പെട്ട് മരണത്തെ പുൽകിയ കിൽഡയറിലെ ലെക്സ്ലിപ്പിൽ താമസക്കാരനായ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ സ്വഭവനത്തിൽ കണ്ടെത്തുകയായിരുന്നു.
കൂട്ടുകാരെയും വീട്ടുകാരെയും പ്രിയ പുത്രിയെയും വിട്ട് പിരിഞ്ഞ അയർലണ്ട് മലയാളിയെ ഹിന്ദു വിധിപ്രകാരം നാളെ ദഹിപ്പിക്കും. നാട്ടിൽ നിന്നും ബന്ധുക്കളുടെ അനുവാദം കിട്ടിയശേഷം ഹിന്ദു ആചാര പ്രകാരം അയർലണ്ടിൽ തന്നെ സംസ്കാരം നടത്തുവാൻ സജ്ജീകരണങ്ങൾ ചെയ്യുകയായിരുന്നു. അനീഷിന് ഒരു സഹോദരൻ മാത്രമാണുള്ളത്.
പത്തനംതിട്ട,എരുമേലി, പമ്പ സ്വദേശി 35 വയസുള്ള അനീഷ്കുമാർ പി.എസ്. നായർ (റൈവാട്ടർ അപ്പാർട്ട്‌മെന്റ്‌സ്, ലെയ്‌ക്‌ലിപ്, കോ. കിൽഡെയർ) ഏപ്രിൽ 11. 2022 ആണ് താമസിച്ചുകൊണ്ടിരുന്ന അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൗണ്ടി ഒരു നേഴ്‌സിങ് ഹോമിൽ നേഴ്‌സിങ് അസിസ്റ്റന്റ് ആയി ജോലി നോക്കുകയായിരുന്നു അനീഷ്. അതേ നേഴ്‌സിങ് ഹോമിൽ നേഴ്‌സായി ജോലി ചെയ്യുകയായ ചെങ്ങന്നൂർ സ്വദേശിയാണ് ഭാര്യ. അനീഷ് അയർലണ്ടിൽ എത്തിയിട്ട് വെറും ആറുമാസം മാത്രമേ ആയിട്ടുള്ളൂ. അഞ്ചുവയസ് പ്രായമുള്ള ഒരു മകളുണ്ട്. മദ്യപിച്ചുണ്ടായ കുടുംബ പ്രശ്നത്തെത്തുടർന്ന് ഭാര്യയും മകളും സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയപ്പോഴാണ് അനീഷ് ആത്മഹത്യ ചെയ്തത് എന്നാണ് അയർലണ്ടിലെ പോലീസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട്.
ഭാര്യ: വൃന്ദ നായർ, മകൾ: അവന്തിക,
മാതാപിതാക്കൾ: ശശിധരൻ, നിർമല സി.പി.,
സഹോദരൻ: സുർസെകുമാർ,
വ്യാഴാഴ്ച വൈകുന്നേരം (ഏപ്രിൽ 14) വൈകുന്നേരം 6 മണി മുതൽ 8 മണി വരെ കണ്ണിംഗ്ഹാമിന്റെ ഫ്യൂണറൽ ലൂക്കനിലെ ഹോമിലെ പൊതുദർശനം ഉണ്ടായിരിക്കും. ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് (ഏപ്രിൽ 15) 1.00 മണിക്ക് ന്യൂലാൻഡ്‌സ് ക്രോസ് ശ്മശാനത്തിൽ. കൂടുതൽ വിവരങ്ങൾക്ക്
- https://rip.ie/death-notice/anishkumar-nair-leixlip-kildare/492530/print
- https://www.leinsterleader.ie/news/home/790063/kildare-death-notices-for-today-thursday-april-14.html
The death has occurred of Anishkumar NairLeixlip, Kildare
Anishkumar P.S. Nair (Ryewater Apartments, Leixlip, Co. Kildare) April 11th. 2022, (Suddenly).
Beloved husband of Vrinda Nair Vijayan and dear father of Avanthika.
Sadly missed by his loving wife, daughter, parents Sasidharan and Nirmala C.P., brother Sursehkumar, father-in-law Vijayakrishnan Nair, mother-in-law Valsala Nair, sister-in-laws Saranya Nair and Vidhya Dileep, brother-in-law Dileep kumar, relatives, his work colleagues and everybody in Ryevale Nursing Home and friends.
Reposing at Cunningham’s Funeral Home, Lucan on Thursday evening (14th. April) from 6pm until 8pm.
Funeral Service on Friday afternoon (15th April) at 1.00pm in Newlands Cross Crematorium.
The Service may be view by clicking on the link below. https://www.dctrust.ie/location/newlands-cross/chapel-webstream.html
Messages of sympathy and condolences for the family may be left by selecting “Condolences” below or alternatively at www.cunninghamsfunerals.com. |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.