മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്ജി ടീം അംഗവുമായ എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ കേരളത്തിനായി ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇത്തവണ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ആദ്യ മത്സരത്തില്‍ കളിച്ച ശ്രീശാന്തിന് പിന്നീട് പരിശീലനത്തിനിടെ സംഭവിച്ച പരിക്ക് കാരണം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിരുന്നു. ഇതോടെ താരത്തിന് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
പുതിയ തലമുറയ്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നാണ് ശ്രീ ട്വീറ്റ് ചെയ്തത്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനത്തോടെ കാണുന്നുവെന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
For the next generation of cricketers..I have chosen to end my first class cricket career. This decision is mine alone, and although I know this will not bring me happiness, it is the right and honorable action to take at this time in my life. I ve cherished every moment .❤️🏏🇮🇳
— Sreesanth (@sreesanth36) March 9, 2022
ഇന്ത്യന്‍ കുപ്പായത്തില്‍ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും പേസറായ ശ്രീശാന്ത് കളിച്ചിട്ടുണ്ട്. യഥാക്രമം 87, 75 വിക്കറ്റുകളും നേടി. പത്ത് ടി20 മത്സരങ്ങളില്‍ നിന്നായി പത്ത് വിക്കറ്റുകളും നേടി. ബുധനാഴ്ച, 39 കാരനായ ക്വിക്ക് തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തുന്നതിനായി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ട്വീറ്റുകളുടെ ഒരു പരമ്പരയും ഒരു ഹ്രസ്വ വീഡിയോയും പുറത്തിറക്കി
Love u for eternity ❤️💯🙏🏻 https://t.co/ythYGnFS0F
— Sreesanth (@sreesanth36) March 10, 2022
മത്സരത്തിനിടയിലെ ആക്രമണോത്സുക പെരുമാറ്റവും സന്തോഷ പ്രകടനങ്ങളും ശ്രീശാന്തിനെ വ്യത്യസ്തനാക്കിയതിനൊപ്പം പലപ്പോഴും വിവാദത്തിലേക്കും നയിച്ചിരുന്നു. ഇടക്കാലത്ത് തിരുവനന്തപുരത്ത് ബി ജെ പിയുടെ സ്ഥാനാര്‍ഥിയുമായിരുന്നു ശ്രീശാന്ത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.