SSLC പരീക്ഷയ്ക്ക് പോകുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക് എട്ട്, ഒൻപത് ക്ലാസ്സ്‌ പരീക്ഷ ഡ്യൂട്ടിയെടുക്കാം

 SSLC പരീക്ഷയ്ക്ക് പോകുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക് എട്ട്, ഒൻപത് ക്ലാസ്സ്‌ പരീക്ഷ ഡ്യൂട്ടിയെടുക്കാം

എസ്​.എസ്​.എല്‍.സി പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന സ്കൂളില്‍ തന്നെ അധ്യാപകര്‍ക്ക്​ എട്ട്, ഒൻപത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഡ്യൂട്ടിക്ക്​ ക്രമീകരണമൊരുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. എസ്.എസ്.എല്‍.സി പരീക്ഷാദിവസം തന്നെ വാര്‍ഷിക പരീക്ഷ നടത്തുന്നത്​ അധ്യാപകര്‍ക്ക്​ ദുരിതമാകുമെന്ന്​ കണ്ടാണ്​ നിര്‍ദ്ദേശം.

 മാര്‍ച്ച്‌​ 31ന് രാവിലെ 9:45 മുതല്‍ 11:30 വരെ എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നുണ്ട്​. ഇതേ ദിവസം ഉച്ചയ്ക്കുശേഷം ഒന്നര മുതല്‍ ഒൻപതാം ക്ലാസിനും എട്ടാം ക്ലാസിനും വാര്‍ഷിക പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ മറ്റൊരു സ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകര്‍ അതേദിവസം ഉച്ചയ്ക്കുശേഷം വാര്‍ഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്കൂളിലേക്കും ഓടണമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ്​ ക്രമീകരണം. 

എസ്.എസ്.എൽ.സി ഡ്യൂട്ടിക്ക്​ നിയോഗിച്ചിട്ടില്ലാത്ത അധ്യാപകരെയും എട്ട്​, ഒൻപത് ക്ലാസുകളിലെ പരീക്ഷയ്ക്ക്​ ആവശ്യാനുസരണം നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്​. അധികം പേരെ ഡ്യൂട്ടിക്ക്​ ആവശ്യമെങ്കില്‍ തൊട്ടടുത്ത എല്‍.പി/യു.പി സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി​.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !