MSc Nursing യോഗ്യതയുള്ളവരിൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്സിംഗ് തസ്തികയിലേക്ക് PSC നിയമനം കാത്തിരിക്കുന്നവർ ശ്രദ്ധിക്കുക, അസിസ്റ്റന്റ് പ്രൊഫസർ തസ്തിക ഇനി PhD ക്കാർക്ക് മാത്രം.
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക ഇനി PhD ക്കാർക്ക് മാത്രം.
0
ഞായറാഴ്ച, മാർച്ച് 20, 2022
UGC നിർദ്ദേശപ്രകാരം 2023 ജൂലൈ ഒന്ന് മുതൽ കേരളത്തിലെ മുഴുവൻ യൂണിവേഴ്സിറ്റികളിലെയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് PhD ഉള്ളവരെ മാത്രമേ പരിഗണിക്കാവൂ എന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി.
ഇത് പ്രകാരം മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്സിംഗ് തസ്തികയിലേക്ക് നിലവിലുള്ള സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്തിട്ട് മാത്രമേ പുതിയ PSC വിജ്ഞാപനം വരാൻ സാധ്യതയുള്ളൂ.
ഇനി PSC വിജ്ഞാപനം വന്നാലും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് വരുമ്പോഴേക്കും 2023 ജൂലൈ ആകും എന്നതിനാൽ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാതെ പുതിയ വിജ്ഞാപനം വരാൻ സാധ്യത തീരെയില്ല. അഥവാ വിജ്ഞാപനം വന്ന് പരീക്ഷ നടത്തിയാലും അതിൽ നിന്ന് നിയമനം നടക്കില്ല എന്നുറപ്പാണ്. റാങ്ക് ലിസ്റ്റ് മുൻപേ വന്നതാണ് എങ്കിലും 2023 ജൂലൈ ഒന്ന് മുതൽ PhD ഉള്ളവരെയല്ലാതെ ആ ലിസ്റ്റിൽ നിന്നാണെങ്കിലും നിയമിക്കാൻ കഴിയില്ല.
അതുകൊണ്ട് MSc നഴ്സിംഗ് യോഗ്യതയുള്ളവർ അധ്യാപകതസ്തികയിൽ കയറണമെങ്കിൽ എത്രയും വേഗം PhD ക്കുള്ള പ്രയത്നം തുടങ്ങുക.
( ഈ വിഷയത്തിലുള്ള ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവാണ് ഈ കൂടെ കൊടുത്തിരിക്കുന്നത്. ഉത്തരവ് ഇറങ്ങി എന്ന് മാത്രമല്ല, UGC നിർദ്ദേശവുമാണ്. UGC തന്നെ മറിച്ച് ഒരു നിർദ്ദേശം നൽകുകയോ അല്ലെങ്കിൽ ഇളവ് നൽകുകയോ ചെയ്യാതെ ഈ വിഷയത്തിൽ ഇനി ഒരു ഇളവ് നൽകാൻ സംസ്ഥാനസർക്കാരിന് കഴിയില്ല. അതുകൊണ്ട് ഇതൊക്കെ വെറുതെയാണ്, എല്ലാം ശരിയാക്കാം എന്നൊക്കെ ആരെങ്കിലും വാഗ്ദാനം നൽകിയാൽ അത് വിശ്വസിക്കരുത് )
നിലവിൽ സർവീസിൽ വർക്ക് ചെയ്യുന്ന ചില അസിസ്റ്റന്റ് പ്രൊഫസർമാരും അസോസിയേറ്റ് പ്രൊഫസർമാരും ഈ നിയമം DME യിൽ നടപ്പാക്കുന്നത് അൽപ്പം കൂടി നീണ്ടേക്കാൻ സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. മെഡിസിൻ ഉൾപ്പെടെ നിലവിൽ DME യിലെ വിവിധ പഠനവിഭാഗങ്ങളിൽ PhD യോഗ്യതയുള്ളവർ തീരെ കുറവാണ് എന്നതാണ് അതിന് കാരണം. എന്നാൽ അൽപ്പം വൈകിയാണെങ്കിലും ഇത് നടപ്പാവുക തന്നെ ചെയ്യും എന്നത് ഉറപ്പാണ്. മാത്രമല്ല മേൽപ്പറഞ്ഞ ഇളവ് ആണെങ്കിലും അത് UGC അനുവദിച്ചാൽ മാത്രമേ കേരളത്തിൽ നടപ്പാക്കാൻ കഴിയൂ...







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.