കൊച്ചിയില്‍ ഒന്നരവയസുകാരി നോറ മറിയയെ അമ്മൂമ്മയുടെ സുഹൃത്ത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു;

കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. പള്ളുരുത്തിയില്‍ ആണ് അരുംകൊല നടന്നത്. അങ്കമാലി പാറക്കടവ് സ്വദേശി സജീഷിന്റെ മകള്‍ നോറ മറിയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ വിവിധ ചാനലുകൾ പുറത്തു വിട്ടു. പ്രതിയെ കൊച്ചി നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.


അമ്മൂമ്മ സിപ്സിയോടൊപ്പം ആണ് കുഞ്ഞ് താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ മൂന്ന് മാസമായി വിദേശത്താണ്. തന്റെ ലഹരി മരുന്ന് ഇടപാടുകൾക്കു മറയായാണു അമ്മൂമ്മ സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. അതിനാൽതന്നെ ഇവരുടെ യാത്രകളിൽ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവർക്കു സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ നടപടികളെ എതിർത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്സി, ഗത്യന്തരമില്ലാതെ ഭർത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാൽ കുട്ടികളെ ഡിക്സിക്കു വിട്ടു കൊടുത്തില്ല. ഇതേത്തുടർന്നാണു തർക്കം ഉടലെടുത്തത്.  കുട്ടികളെ നന്നായി നോക്കാനാണു വിദേശജോലി തിരഞ്ഞെടുത്തതെന്നു അമ്മ  ഡിക്സി പറയുന്നു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചു താൻ ശിശുക്ഷേമസമിതിക്കു പരാതി നൽകിയിട്ടും വേണ്ട ഗൗരവത്തിൽ അന്വേഷിച്ചില്ലെന്നാണു ഡിക്സി പറയുന്നത്.

കുട്ടികള്‍ പോയത് തന്റെ അമ്മയ്‌ക്കൊപ്പമാണെന്ന് കുട്ടിയുടെ അച്ഛൻ സജീവ് പറഞ്ഞു. സ്വാഭാവിക മരണമാണെന്നായിരുന്നു ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞത്. പൊലീസാണ് മരണത്തില്‍ അസ്വാഭാവികത പ്രകടിപ്പിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്താന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും കുട്ടിയുടെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

സജീഷിന്റെ അമ്മ സിക്സിയുടെ സുഹൃത്ത്, പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി (27) ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്. ദമ്പതികളെന്ന് പറഞ്ഞാണ് ഹോട്ടലില്‍ മുറിയെടുത്തത്. കൂടെ രണ്ട് കുട്ടികളും ഉണ്ടായിരുന്നെന്ന് ഹോട്ടലിലെ ജീവനക്കാരന്‍ പറഞ്ഞു. കുട്ടിയുടെ അമ്മൂമ്മ സിക്സിയും സുഹൃത്തും ദമ്പതികളെന്ന് പറഞ്ഞാണ് മുറിയെടുത്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. ഇവര്‍ക്കൊപ്പം, രണ്ട് കുട്ടികളുണ്ടായിരുന്നതായും, അപ്പോള്‍ സംശയമൊന്നും തോന്നിയില്ലെന്നും ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു.അമ്മൂമ്മയോടൊപ്പം യുവാവിനെ കണ്ടതാണ് ദുരൂഹത വർദ്ധിപ്പിച്ചത്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ശ്വാസകോശത്തില്‍ വെളളം കേറിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. 

കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളും  ക്രിമിനൽ പശ്ചാത്തലമുള്ളവരെന്നു പൊലീസ്. കാമുകൻ ജോൺ ബിനോയ് ഡിക്രൂസുമായിട്ടല്ലാതെ  സിപ്സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം. ഇതിലുള്ള അസംതൃപ്തി മൂലമാണു താൻ സിപ്സിയുമായി അകന്നതെന്നാണു ബിനോയ്  മൊഴി കൊടുത്തിട്ടുള്ളത്. 

കുട്ടികളെ ഭർത്താവിന്റെ മാതാവ് ഹോട്ടലിലും മറ്റും കൊണ്ടു നടക്കുകയാണെന്നും കുട്ടികളെ കിട്ടണമെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ, അമ്മ വരാതെ കുട്ടിയെ വിട്ടുതരാനാവില്ലെന്ന നിലപാടാണു സമിതി അധികൃതർ സ്വീകരിച്ചത്. കുഞ്ഞിനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലെന്നും ഡിക്സി പറഞ്ഞു. കുട്ടികൾ സുരക്ഷിതരല്ല എന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജനപ്രതിനിധികളും ഇക്കാര്യം ചൈൽഡ് ലൈനിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകിയതാണ് ഇപ്പോൾ നോറയുടെ മരണത്തിന് ഇടയാക്കിയത്.

കൊല്ലപ്പെട്ട നോറയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയിൽ നടന്നിരുന്നു. രാത്രി ഏഴരയോടെയാണ് ഡിക്സിയുടെ വീട്ടിലേക്കു സജീവ് എത്തിയത്. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യ ഡിക്സിയുടെ വീടിന് അടുത്തുവച്ചു നാട്ടുകാരുടെ  മർദ്ദനമേറ്റു.അതിവേഗം വന്ന കാർ നാട്ടുകാർ അടിച്ചു തകർത്തു. സജീവിനെ തടഞ്ഞു വച്ചു. 

കൊച്ചിയില്‍ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ബിനോയ് വീട്ടിലെത്തി അമ്മയോട് കുറ്റസമ്മതം നടത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ബിനോയിയുടെ അമ്മയാണ് പൊലീസില്‍ വിവരമറിച്ചതെന്ന് കമ്മിഷണര്‍ പറഞ്ഞു. സിക്സിയുമായി പ്രതിക്കുള്ള വിരോധമാണ് കാരണമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.‌

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !