തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ നാലിലും ബിജെപിയുടെ ആധിപത്യം,വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി;ഒരിടത്ത് ആപ്;കോൺഗ്രസ് ഒരിടത്തുമില്ല തോൽവി ഏറ്റെടുക്കുന്നു -കോൺഗ്രെസ്സ്, ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വിമര്‍ശവുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തിരഞ്ഞെടുപ്പു ഫലത്തില്‍ വേദനിക്കുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന് പറഞ്ഞ ശശി തരൂര്‍.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു.
കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.
ഒരു കാര്യം വ്യക്തമാണ് -- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്.
നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഉജ്വല വിജയത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉത്തര്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചെന്ന് മോദി അറിയിച്ചു. യുപിയില്‍ പുതിയ ചരിത്രം കുറിച്ചു, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഗോവയില്‍ തെറ്റി. തുടര്‍ച്ചയായ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് ബിജെപി കടക്കുകയാണെന്നും മോദി. ഉത്തര്‍പ്രദേശില്‍ ചരിത്രം തിരുത്തിക്കുറിച്ച് യോഗി ആദിത്യനാഥ് തുടര്‍ഭരണമെന്ന അതുല്യനേട്ടം സ്വന്തമാക്കി.
ഇന്ന് ഫലം വന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി തന്നെയായിരുന്നു ഭരണകക്ഷി. പഞ്ചാബിൽ കോൺഗ്രസായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഉത്തരാഖണ്ഡിലും ഗോവയിലും ശക്തമായ പോരാട്ടമായിരുന്നു പ്രവചിച്ചിരുന്നത്.
ഉത്തർപ്രദേശിലും മണിപ്പൂരിലും ബി.ജെ.പിക്ക് തുടരുമെന്നും, പഞ്ചാബിൽ ആം ആദ്മി ഭരണംപിടിക്കുമെന്നുമുള്ള പ്രവചനങ്ങള്‍ കൃത്യമായി.
ഫെബ്രുവരി 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഏഴ് ഘട്ടങ്ങളായി നടന്ന യുപി തിരഞ്ഞെടുപ്പ് മാർച്ച് ഏഴിനാണ് അവസാനിച്ചത്. ഫെബ്രുവരി 28 നും മാർച്ച് 5 നുമായി രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു മണിപ്പൂർ തിരഞ്ഞെടുപ്പ്. പഞ്ചാബിൽ ഫെബ്രുവരി 20 നും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14 നും തിരഞ്ഞെടുപ്പ് നടന്നു.
ശക്തമായ മത്സരം നടക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ച ഉത്തരാഖണ്ഡിലും ബിജെപി മുന്നേറി. മണിപ്പൂരിലും സമാനനേട്ടം കൊയ്യാന്‍ അവര്‍ക്കായി. ഗോവയിലും സാഹചര്യം വ്യത്യസ്തമല്ല. മൂന്നാം തവണയും ഭരണത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ബിജെപി. എന്നാല്‍ ഉരുക്കുകോട്ടയായ പഞ്ചാബ് കോണ്‍ഗ്രസിന് നഷ്ടമായി. 92 സീറ്റുകളില്‍ വിജയിച്ച് ആംആദ്മി ഭരണം പിടിച്ചു. കോണ്‍ഗ്രസ് 18 സീറ്റുകളിലേക്ക് ചുരുങ്ങി.
യുപിയിൽ 403 മണ്ഡലങ്ങളില്‍ 270 ലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. സമാജ്വാദി പാര്‍ട്ടി സീറ്റ് നില 110 ആക്കി ഉയര്‍ത്തി. പഞ്ചാബിലെ 117 മണ്ഡലങ്ങളില്‍ 92 ഇടത്തും അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി വിജയക്കൊടി പാറിച്ചു. ഉത്തരാഖണ്ഡിൽ 47 സീറ്റുകളില്‍ വിജയം നേടിയാണ് ബിജെപി ഭരണത്തിലേക്ക് എത്തുന്നത്. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പരാജയപ്പെട്ടു. ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗോവയിലും മണിപ്പൂരിലും അനായസം ബിജെപി വിജയം പിടിച്ചെടുത്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.