ഓസ്ട്രേലിയ ഇന്ത്യയിലേക്ക് തിരിച്ചയച്ച 29 പുരാവസ്തുക്കൾ, ശിവനും ശിഷ്യന്മാരും, ശക്തിയെ ആരാധിക്കുന്നതും, മഹാവിഷ്ണുവിനെയും രൂപങ്ങളും, ജൈന പാരമ്പര്യം, ഛായാചിത്രങ്ങൾ, അലങ്കാര വസ്തുക്കൾ. തുടങ്ങിയവ ഉൾപ്പടെ തീമുകൾ അനുസരിച്ച് പുരാവസ്തുക്കൾ 6 വിശാലമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
9-10 നൂറ്റാണ്ടുകളിലുള്ളതെന്ന് കരുതപ്പെടുന്നവയാണ് ഈ പുരാവസ്തുക്കള്‍. മണല്‍ക്കല്ല്, മാര്‍ബിള്‍, വെങ്കലം, താമ്രം, കടലാസ് എന്നിങ്ങനെ വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്പങ്ങളും ചിത്രങ്ങളുമാണ് ഇവ. രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരാതന വസ്തുക്കളാണ് ഇവ.
ഇന്ന് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മില്‍ ഓണ്‍ലൈന്‍ മീറ്റിംഗിന് മുന്നോടിയായാണ് പുരാവസ്തുക്കള്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് കൈമാറിയത്.
ഓസ്ട്രേലിയയില്‍ നിന്ന് തിരികെയെത്തിയ ഈ പുരാവസ്തുക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിച്ചു. പ്രധാനമന്ത്രി മോദി ഓസ്ട്രേലിയയ്ക്ക് തന്റെ നന്ദി അറിയിച്ചു
#WATCH | PM Modi inspects the 29 antiquities which have been repatriated to India by Australia. The antiquities range in 6 broad categories as per themes – Shiva and his disciples, Worshipping Shakti, Lord Vishnu and his forms, Jain tradition, portraits and decorative objects. pic.twitter.com/uQiKdlCdtX
— ANI (@ANI) March 21, 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.