ഹംഗറിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്,. രാത്രി ഒൻപതരയോടെ എത്തും. രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വത്തിനാണ് മുഖ്യപരിഗണനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇരു രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രെയിനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉക്രെയ്നിൽ കുടുങ്ങിയ 250 ഇന്ത്യൻ പൗരന്മാരുമായി റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തി.
The second evacuation flight from Romanian capital Bucharest carrying 250 Indian nationals who were stranded in Ukraine landed at the Delhi airport in the early hours of Sunday. #OperationGanga pic.twitter.com/vjKHRqsYF7
— ANI (@ANI) February 26, 2022
ഇന്നലെ രാത്രിയാണ് 219 പേരുമായി യുക്രെയിനിൽ നിന്നുള്ള ആദ്യവിമാനം മുംബയിലെത്തിയത്. 27 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.
പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥികൾക്ക് നേരെ യുക്രെയിൻ സേന അക്രമം-വിദ്യാർത്ഥികൾ
പോളണ്ട് അതിർത്തിയിലെ ഷെഹ്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. യുക്രെയിൻ സേനയാണ് വിദ്യാർത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിർത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്. പാസ്സ്‌പോർട്ട് ചോദിക്കുകയും ചെയ്യുന്നു. യുക്രെയിൻ സേനയാണ് വിദ്യാർത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിർത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്.കൂട്ടം കൂടി നിൽക്കുന്ന പിള്ളേരുടെ ഇടയിലേക്ക് കാറ് കൊണ്ടുപോയി കേറ്റുകയാണ്, ചോദ്യം ചെയ്തപ്പോൾ അടിച്ചു, റോഡിലേക്ക് പിടിച്ചു തള്ളി'; യുക്രെയിൻ സേനയുടെ ക്രൂരത വിവരിച്ച് മലയാളി വിദ്യാർത്ഥിനി.
യുക്രൈൻ സൈന്യം പലായനം ചെയ്യുന്ന യുക്രൈൻ പൌരൻന്മാരെ കടത്തിവിടുന്നുണ്ടെന്നും മറ്റ് രാജ്യക്കാരെയാണ് തടയുന്നതെന്നും അതിർത്തിയിലുള്ള വിദ്യാർത്ഥികൾ പറഞ്ഞു. കിലോമീറ്ററുകളോളം നീളത്തിലുള്ള ക്യൂവാണ് അതിർത്തിയിലുള്ളത്. പെൺകുട്ടികളെയും കുട്ടികളെയും മാത്രമാണ് സൈന്യം അതിർത്തി കടത്തുന്നത്. ആൺകുട്ടികളെ തടഞ്ഞുവെക്കുന്ന സ്ഥിതിയുമുണ്ടെന്നും വിദ്യാർത്ഥികൾ വിശദീകരിച്ചു. കിലോമീറ്ററുകളോളം നടന്ന് അതിർത്തിയിലെത്തുമ്പോൾ കടക്കാൻ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മർദ്ദിക്കുന്നു. അതിർത്തിയിലേക്കുള്ള വഴിയിൽ വെച്ച് ആക്രമിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു. കൂട്ടം കൂടി നിൽക്കുന്ന വിദ്യാർത്ഥികളുടെ നേർക്ക് വാഹനം കയറ്റാൻ ശ്രമിച്ച് തടയുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും വിദ്യാർത്ഥികൾ പുറത്ത് വിട്ടു. യുക്രൈനിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്റെ ഈ നടപടികൾ. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പിൽ അതിർത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മർദ്ദനത്തിൽ പെൺകുട്ടികൾക്ക് അടക്കം പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു
CLICK🔘തോക്ക് ചൂണ്ടി ഭീഷണി, മർദ്ദനം',പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥികൾക്ക് നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം
കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്:
അതേ സമയം, യുക്രൈനില്‍ (Ukraine) കുടുങ്ങിയവരെ റഷ്യ (Russia)വഴി ഒഴിപ്പിക്കുന്നതിന് സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാടിലാണ് റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ ഇതുസംബന്ധിച്ച് സംസാരിച്ചേക്കും. പടിഞ്ഞാറൻ ഭാഗത്തെ കൂടുതൽ അതിർത്തികൾ തുറക്കാൻ യുക്രൈനോട് ഇന്ത്യ ആവശ്യപ്പെട്ടു.
— UCMI (@UCMI5) February 27, 2022
എല്ലാ ഇന്ത്യൻ പൗരന്മാരും അതിർത്തി പോസ്റ്റുകളിലെ ഗോഐ ഉദ്യോഗസ്ഥരുമായി മുൻകൂർ ഏകോപനം കൂടാതെ ഒരു അതിർത്തി പോസ്റ്റുകളിലേക്കും മാറരുതെന്ന് നിർദ്ദേശിക്കുന്നു: ഇന്ത്യൻ പൗരന്മാർക്കുള്ള ഉപദേശത്തിൽ ഉക്രെയ്നിലെ കീവിലുള്ള ഇന്ത്യൻ എംബസി അറിയിച്ചു.
#UkraineRussiaCrisis All Indian citizens are advised not to move to any of the border posts without prior coordination with GoI officials at border posts: Embassy of India in Kyiv, Ukraine in an advisory to Indian nationals pic.twitter.com/K2Yeu2YxwP
— ANI (@ANI) February 26, 2022
ഉദ്യോഗസ്ഥരുടെ വ്യക്തമായ നിർദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ആരും അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നുമാണ് നിർദേശത്തിൽ പറയുന്നത്.പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ അതിർത്തികളിലേക്ക് എത്തുന്നതിനേക്കാൾവ യുക്രൈന്റെ പടിഞ്ഞാറൻ നഗരങ്ങളിൽ താമസിക്കുന്നത് സുരക്ഷിതമാണെന്ന് എംബസി വ്യക്തമാക്കുന്നു. യുക്രൈന്റെ കിഴക്കൻ ഭാഗത്തുള്ളവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അവിടെ തുടരണമെന്നും എംബസി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.