അബുദാബി : പുതിയ അപ്ഡേറ് പ്രകാരം ഇനിമുതൽ വാക്സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതർക്ക് ഗ്രീൻ പാസ് ( GREEN PASS ) ലഭിക്കാൻ പിസിആർ നെഗറ്റീവ് റിപ്പോർട്ട് ആവിശ്യമില്ല.
അതായത് പോസിറ്റീവ് ആയി 11 ദിവസം കഴിഞ്ഞാൽ അൽ ഹൊസൻ ആപ്പിൽ സ്റ്റാറ്റസ് ഗ്രീൻ അൽ ഹൊസൻ ആപ്പിൽ സ്റ്റാറ്റസ് ഗ്രീൻ കാണിക്കുന്നതാണ്. അബുദാബിയിൽ പ്രവേശിക്കുന്നതിന് അൽ ഹോസ്‌ൻ ആപ്പിലെ ഗ്രീൻ പാസ് Green Pass in the Al Hosain app നിർബന്ധമാണ്, യുഎഇ തലസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുമ്പോഴും ഇത് പതിവായി നടപ്പിലാക്കുന്നുണ്ട്.
മുൻപ് ഗ്രീൻ പാസ് അപ്ഡേറ്റ് പ്രകാരം പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ആകേണ്ടതുണ്ട്. കൂടാതെ ഇനി മുതൽ 11 ദിവസത്തെ ക്വാറന്റീൻ പൂർത്തീകരിച്ചൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കുന്നതാണ് തുടർന്ന് 30 ദിവസം നിലനിൽക്കുകയും ചെയ്യുന്നതാണ്ശേഷം ഗ്രേ ആകുന്നതാണ് .
പൊതു സ്‌കൂളുകൾക്കും കോളേജുകൾക്കും പുറമെ എല്ലാ ഫെഡറൽ, പ്രാദേശിക സർക്കാർ വകുപ്പുകളിലും പ്രവേശിക്കുന്നതിനും കോവിഡ് സുരക്ഷാ പാസ് ആവശ്യമാണ്. പൂർണ്ണമായും വാക്സിനേഷൻ എടുത്ത വ്യക്തിക്ക് നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ലഭിക്കുമ്പോൾ 14 ദിവസത്തേക്ക് ഗ്രീൻ സ്റ്റാറ്റസ് സജീവമാകും. വ്യക്തിക്ക് മറ്റൊരു കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നില്ലെങ്കിൽ 14 ദിവസത്തിന് ശേഷം സ്റ്റാറ്റസ് ചാരനിറമാകുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ താമസക്കാർ അവരുടെ രണ്ടാമത്തെ ഡോസിന്റെ തീയതി കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഒരു ബൂസ്റ്റർ ഷോട്ട് എടുത്തിരിക്കണം എങ്കിൽ മാത്രമേ പൂർണ്ണമായും വാക്സിനേഷൻ എടുത്തതായി കണക്കാക്കാൻ സാധിക്കുകയുള്ളു. ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരീഡും ഏവർക്കും സർക്കാർ നൽകിയിട്ടുണ്ട്.
ഗ്രീൻ പാസ് GREEN PASS നിലനിർത്തുന്നതിന് 14 ദിവസവും പി.സി.ആർ PCR പരിശോധന നടത്താൻ അധികൃതർ വ്യക്തമാക്കുന്നുണ്ട് . കോവിഡ് സ്ഥിരീകരിക്കുന്നവർ 90 ദിവസത്തിന് ശേഷമാണ് വാക്സിൻ സ്വീകരിക്കേണ്ടതും . കോവിഡ് ബാധിതരിലൂടെ അസുഖം മറ്റുള്ളവരെ ബാധിക്കാതിരിക്കാൻ വീടിനുള്ളിൽ ക്വാറന്റൈൻ HOME QUARANTINE ഇരിക്കുന്ന കോവിഡ് പോസിറ്റീവ് രോഗികളെ ബോധവൽക്കരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘പ്രൊട്ടക്റ്റ് അദേഴ്‌സ്’ എന്ന ഹാഷ്‌ടാഗിന് കീഴിൽ അടുത്തിടെ ആരംഭിച്ച കാമ്പയിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ SOCIAL MEDIA PLATFORM പങ്കിട്ടിരുന്നു.
pcr green pass green pass green al hosn al hosn app whatsapp number al hosn vaccine appointment alhosn web al hosn vaccination card download
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.