യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ആരംഭിച്ചു.
ഉക്രയ്‌ൻ യുദ്ധഭൂമിയിൽ നിന്നുള്ള ആദ്യവിമാനം ഇന്ത്യയിലിറങ്ങി. 27 മലയാളികൾ ഉൾപ്പെടെ 219 യാത്രക്കാരുമായി പുറപ്പെട്ട ദൗത്യ വിമാനം മുംബൈയിലാണ് പറന്നിറങ്ങിയത്. ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. മലയാളികൾ അടക്കമുള്ള മുഴുവൻ യാത്രക്കാരെയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് അവരുടെ നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ ഉദ്യോഗസ്ഥരും നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. എയര്‍ ഇന്ത്യയുടെ (Air India) പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും (Delhi) മുംബൈയിലേയ്ക്കുമാണ് ഇന്ന് ഇന്ത്യക്കാരെ എത്തിക്കുക. കൂടുതല്‍ പേരെ യുക്രെയ്നിന്റെ (Ukraine) അതിര്‍ത്തിയിലെത്തിക്കാന്‍ ഓപ്പറേഷൻ ഗംഗ നടപടി തുടരുകയാണ്. റുമാനിയന്‍ അതിര്‍ത്തി കടന്ന 470 പേരുടെ സംഘത്തെ ആണ് ഇന്ന് തിരികെ എത്തിക്കുന്നത്. സംഘത്തില്‍ 17 മലയാളികളുമുണ്ട്.
രണ്ടാമത്തെ വിമാനം റൊമേനിയയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ദില്ലിയിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.
മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തി. വരും ദിസങ്ങളിൽ വിവിധ എംബസികൾ വഴി കൂടുതൽ വിമാനത്തിൽ ആളുകളെത്തും. യാത്ര ചെയ്യുന്നവരോട് ഇന്ത്യൻ പതാക വഹിക്കാനും അത്യാവശ്യ രേഖകൾ കരുതാനും വിവിധ എംബസികളെയും നമ്പറുകളെ ബന്ധപ്പെടാനും സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ സർക്കാർ വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യൻ പൗരന്മാർക്കും വേണ്ടി ഹെൽപ്പ് ലൈനുകൾ ആരംഭിച്ചു. ഉക്രെയ്ൻ. ഇന്ത്യൻ പൗരന്മാർക്ക് എംബസിയുമായി +38 0997300483, +38 0997300428, +38 0933980327, +38 0635917881, +38 0935046170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. എംഇഎയുടെ കൺട്രോൾ റൂമും ഓപ്പറേഷൻ കൺട്രോൾ റൂമും വിപുലീകരിച്ചുവരികയാണ്. +91 11 23012113, +91 11 23014104, +91 11 23017905, 1800118797 (ടോൾ ഫ്രീ). situationroom@mea.gov.in എന്ന ഇമെയിൽ വഴിയും അവരെ ബന്ധപ്പെടാം.
Welcome back.
— Dr. S. Jaishankar (@DrSJaishankar) February 26, 2022
First step of #OperationGanga. https://t.co/4DgLIc7GYM
വിദ്യാർഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ റൊമാനിയ, ഹംഗറി അതിർത്തികൾ വഴി രക്ഷപെടുത്തുന്നതുള്ള നീക്കമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്.
My heartfelt thanks to FM @BogdanAurescu for his Government’s cooperation. https://t.co/L0EknlIrHT
— Dr. S. Jaishankar (@DrSJaishankar) February 26, 2022
സംഘടിതമായി പോയിന്റുകളിലേക്കുള്ള യാത്രയിൽ എല്ലാവരും സുരക്ഷിതരും ജാഗരൂകരുമായിരിക്കാൻ എംബസി യുക്രെയ്നിലെ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു. റൊമാനിയൻ ബോർഡർ ചെർനിവ്‌സിക്ക് സമീപമുള്ള ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് മുകളിൽ പറഞ്ഞ അതിർത്തി ചെക്ക്‌പോസ്റ്റുകൾക്ക് സമീപം താമസിക്കുന്ന വിദ്യാർത്ഥികൾ, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സംഘടിതമായി ആദ്യം പുറപ്പെടണമെന്ന് എംബസി വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.