പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. വാവ സുരേഷ് കണ്ണ് തുറന്ന് സംസാരിച്ചു, സ്വന്തമായി ശ്വസിക്കുന്നു: വെന്റിലേറ്ററില്‍ നിന്നും മാറ്റി.
മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു.
"വാവ സുരേഷ് സര് എന്ന് വിളിച്ചു, ഫോണില്‍ സംസാരിച്ചു; വികാരാധീനനായി മന്ത്രി വി.എന്‍.വാസവന്"
എല്ലാവരും പ്രതീക്ഷിച്ചതു പോലെ ആനന്ദകരമായ നിമിഷം. വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം വാവ സുരേഷുമായി ഫോണില്‍ സംസാരിച്ച മന്ത്രി വി.എന്‍.വാസന്. ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് മിനിസ്റ്റര്‍ ലൈനിലുണ്ടെന്നു പറഞ്ഞു, അതുകേട്ടതും സുരേഷ് സര് എന്നു വിളിച്ചു. വല്ലാത്ത സന്തോഷം തോന്നിയ നിമിഷമായിരുന്നുവത്. കുറവുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.