കെഎസ്ആർടിസി ബസുകൾക്ക് ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ

കെഎസ്ആർടിസി ബസുകൾക്ക് ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനമായി എന്ന് റിപ്പോര്‍ട്ട്. നിലവിലെ ബോണറ്റ് നമ്പർ ഒഴിവാക്കാതെ അതിനൊപ്പം ബസിന്‍റെ ഇടത് ഭാ​ഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തിയാണ് നമ്പർ അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി മുതല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജൻറം ബസുകളില്‍ ജെഎൻ സീരിയലില്‍ ഉള്ള ബോണറ്റ് നമ്പരുകള്‍ വലത് വശത്തും സിറ്റി സര്‍ക്കുലര്‍ (CC), സിറ്റി ഷട്ടില്‍ (CS) എന്നീ അക്ഷരങ്ങള്‍ ഇടത് വശത്തും പതിക്കും.


ഓരോ ജില്ലയുടെയും കോഡ്:

തിരുവനന്തപുരം-TV , കൊല്ലം- KL , പത്തനംതിട്ട- PT, ആലപ്പുഴ-AL, കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK, തൃശ്ശൂര്‍-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂര്‍- KN, കാസര്‍ഗോഡ് – KG. ഈ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്പരുകളും നല്‍കും.

കെ.എസ്.ആർ.ടി.സി ജില്ലാ പൂളിലേക്ക് ബസ് കൊണ്ടുവരുകയും, മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനൻസ് ( കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സർവിസിന് വേണ്ടി സജ്ജമാക്കൽ) ചെയ്യുന്നതിന്റെ ഭാ​ഗമായി ഓരോ ഡിപ്പോയിൽനിന്നും ബസുകൾ ജില്ലാ പൂളിലേക്ക് പിൻവലിക്കുകയും, സർവിസിന് വേണ്ടി പകരം ബസുകൾ ജില്ലാ പൂളിൽനിന്നും കൊടുക്കുകയും ചെയ്യും. ഏതെങ്കിലും ഡിപ്പോയിൽ ഡ്രൈവർമാർക്കോ യാത്രക്കാർക്കോ താൽപര്യമുള്ള ബസുകൾ, മറ്റുള്ള സ്ഥാപനങ്ങൾ സ്പോൺസർ ചെയ്‍തിട്ടുള്ള ബസുകൾ, ബസ് ഓൺ ഡിമാൻഡ്, ടൂറിസം എന്നിവയ്ക്ക് ഉപയോ​ഗിക്കുന്ന ബസുകൾ എന്നിവ അതാത് ഡിപ്പോകളിൽ തന്നെ നിലനിർത്തും.

അല്ലാതെയുള്ള ബസുകളുടെ സാധാരണ നമ്പറുകൾ ഒഴിവാക്കി ജില്ലാ പൂളിന്റെ ഭാ​ഗമാക്കും. ഈ ബസുകളുടെ മെയിന്റിനൻസ് കഴിഞ്ഞാൽ തിരികെ ഡിപ്പോകൾക്ക് നൽകുകയും ചെയ്യും. ബ്രേക്ക് ഡൗൺ സമയത്തും തിരക്കുള്ള സമയങ്ങളിലും ജില്ലാ പൂളിൽനിന്നും ഈ ബസുകൾ സർവിസിനായി നൽകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !