ഗ്ലൗസെസ്റ്റർഷെയറിലെ ചെൽട്ടൻഹാമിന് സമീപം റൗണ്ട് എബൗട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 11.15 ന് ശേഷമാണ് ആൻഡോവർസ്ഫോർഡിന് സമീപമുള്ള പ്രധാന റോഡിലെ കൂട്ടിയിടി ആദ്യം റിപ്പോർട്ട് ചെയ്തത്.
"A436 കൂട്ടിയിടിയിൽ ഒരാൾ മരിച്ചു, പോലീസ് സ്ഥിരീകരിച്ചു. ഇന്ന് (ജനുവരി 17) A 436 അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചെൽട്ടൻഹാമിന് സമീപം ഇന്ന് രാവിലെയുണ്ടായ സംഭവം മാരകമാണെന്നും മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് റോഡ് അടച്ചിട്ടിരിക്കുകയാണ്."
എറണാകുളം കുന്നക്കൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. കാറിൽ ഒരു കുട്ടിയടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. യാത്ര ചെയ്‌ത കുടുംബത്തിൽ ബിൻസ് രാജനും ഭാര്യയും കുട്ടിയും കൂടാതെ മറ്റൊരു ദമ്പതികളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബിൻസ് രാജൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ഭാര്യ അനഖയെയും കുഞ്ഞിനെയും ഓക്‌സ്‌ഫോർഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കൊല്ലം സ്വദേശി അർച്ചനയെ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അർച്ചനയുടെ ഭർത്താവ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്.
ഭാര്യ അനഖയ്ക്കും കുട്ടിക്കുമൊപ്പം 2021 ഓഗസ്റ്റിലാണ് ബിൻസ് രാജൻ യുകെയിലെത്തിയത്. ലൂട്ടൺ സർവകലാശാലയിലെ വിദ്യാർത്ഥിനിയായിരുന്നു ഭാര്യ അനഖ. ലൂട്ടണിൽ നിന്ന് ഗ്ലൗസെസ്റ്റർഷെയറിലേക്ക് പോവുകയായിരുന്ന മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.