യുഎഇയിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസ വാർത്ത. 310 ദിര്‍ഹത്തിന് ദുബായില്‍ നിന്ന് ഇന്ത്യയിലേക്കു( Dubai to India ) പറക്കാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ (air india ). എയര്‍ ഇന്ത്യ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ത്രീ ഇന്‍ വണ്‍ ഓഫര്‍ (THREE IN OFFER ) പ്രഖ്യാപിച്ചു.
ഓഫര്‍ പ്രകാരം 310 ദിര്‍ഹത്തിന് ദുബായില്‍ നിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യാം. കൂടാതെ ഇക്കണോമി ക്ലാസില്‍ (ECONOMY CLASS ) 40 കിലോയും ബിസിനസ് ക്ലാസില്‍ (BUSINESS CLASS ) 50 കിലോയും സൗജന്യ ബാഗേജ് (FREE BAGGAGE ) പരിധിയുമുണ്ട്. ഒരു തവണ യാത്രാ തീയതി സൗജന്യമായി മാറ്റാനും അവസരം.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ 9 സെക്ടറുകളിലേക്കാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാവുക. അഹ്മ്മദാബാദ്, അമൃതസര്‍, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, മുംബൈ ( Ahmedabad, Amritsar, Bengaluru, Chennai, Delhi, Hyderabad, Indore, Jaipur, Mumbai ) എന്നിവയാണ് 310 ദിര്‍ഹത്തിന് ടിക്കറ്റു (TICKET ) ലഭിക്കുന്ന മറ്റു സെക്ടറുകള്‍. ലക്നൗവിലേക്ക് 330 ദിര്‍ഹവും ഗോവയിലേക്ക് 540 ദിര്‍ഹവുമാണ് കുറഞ്ഞ നിരക്ക്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള (UAE TO INDIA) യാത്രയ്ക്കു മാത്രമാണ് ഈ ആനുകൂല്യം. ഈ മാസം 31നകം ടിക്കറ്റ് എടുക്കുകയും മാര്‍ച്ച് 31നകം യാത്ര ചെയ്യുകയും വേണമെന്ന് നിബന്ധനയുണ്ട്. താല്പര്യമുള്ളവര്ക്ക് എയര്‍ ഇന്ത്യ ഓഫിസില്‍ (AIR INDIA OFFICE ) നേരിട്ട് ബന്ധപ്പെടാം
#cial #airindia #offer #newyear #hurryup #dubai #india #ahmedabad #amristar #Bengaluru #baggage #FREE #allowance
Air India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.