വീണ്ടും ഭിത്തി തുളച്ചു വെടിയുണ്ട അമേരിക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനെട്ടുകാരി വെടിയേറ്റു മരിച്ചു

വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനെട്ടുകാരി വെടിയേറ്റു മരിച്ചു; റോഡില്‍ നിന്നെത്തിയ വെടിയുണ്ട ഭിത്തി തുളച്ച്‌ ശരീരത്ത് തറയ്ക്കുകയായിരുന്നു.ജനുവരി 11 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഡ്രൈവ് ബൈ ഷൂട്ടിംഗിലാണ് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.



വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനെട്ടുകാരി വെടിയേറ്റു മരിച്ചു. വീടിനു പുറത്തു നിന്ന് അകത്തേക്ക് പാഞ്ഞുവന്ന വെടിയുണ്ടയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ജീവനെടുത്തത്.

വീടിനു പുറത്ത് റോഡില്‍ നിന്നുമാണ് ആരോ വെടിയുതിര്‍ത്തത്. ഈ വെടിയുണ്ട അടുക്കള ജനല്‍ തുളച്ചു യുവതി കിടക്കുന്ന മുറിയുടെ ഭിത്തിയും തുളച്ച്‌ യുവതിയുടെ ദേഹത്ത് തറക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടിലുള്ളവര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആരാണ് വെടിവെച്ചതെന്നോ, എന്തിനാണ് വെടിവെച്ചതെന്നോ ഉള്ള കാരണങ്ങള്‍ വ്യക്തമല്ല.

പെണ്‍കുട്ടിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വെടിവെച്ചതാണെന്ന് കരുതുന്നില്ലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലുള്ള മറ്റാരെയെങ്കിലും ഉന്നം വെച്ച്‌ വെടിവെച്ചതായിരിക്കുമോ എന്ന സംശയവും പോലീസ് തള്ളിക്കളഞ്ഞു. ഇവിടെയുള്ള ആരും ഏതെങ്കിലും കേസുമായി ബന്ധമുള്ളവരോ, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരോ അല്ലെന്നും പോലീസ് പറഞ്ഞു.

അമ്മയും അമ്മാവനും രണ്ടു സഹോദരങ്ങളുമാണ് ഈ വീട്ടില്‍ യുവതിക്കൊപ്പം താമസിച്ചിരുന്നത്. 

സംഭവത്തെ കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 214 373 8477 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. 

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ സംഭവിച്ച അപകടമാകാമെന്നും സൂചനയുണ്ട്. വാഹനത്തില്‍ പോയിക്കൊണ്ടിരിക്കെ നടന്ന വെടിവെപ്പില്‍ സമീപത്തെ വീട്ടിലേക്ക് വെടിയുണ്ട എത്തിയതാവാമെന്നും സംശയിക്കുന്നു.

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

ĐĐ🔰🔰🔰🔰ĐĐ 

ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !