വെള്ളിയാഴ്ചകളില്‍ "ഫ്‌ലെക്‌സിബിള്‍ ജോലി സമയം" വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് യുഎഇ

വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം,  പ്രഖ്യാപിച്ച് യുഎഇ. 


ജോലിസ്ഥലങ്ങളില്‍ നിന്ന് ദൂരെ താമസിക്കുന്നതും പ്രത്യേക സാഹചര്യവും ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ "ഫ്‌ലെക്‌സിബിള്‍ ജോലി സമയം" വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരും ചില സ്വകാര്യ മേഖല ജീവനക്കാരും പകുതി ദിവസം ജോലി ചെയ്യുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇന്ന്.

അതിനാല്‍ വെള്ളിയാഴ്ചകളില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫ്‌ലെക്‌സിബിള്‍ ജോലി സമയവും വര്‍ക്ക് ഫ്രം ഹോമും തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ മാനേജരുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ 70 ശതമാനം ജീവനക്കാരെങ്കിലും പൊതുജനങ്ങളെ സേവിക്കുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനും ഓഫീസില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ജീവനക്കാരുടെ തൊഴില്‍ സമയം നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ ജീവനക്കാര്‍ക്ക് വരുന്ന ചെലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കും. ഭാവിയില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരമായി മാറും എന്ന് വിലയിരുത്തിക്കൊണ്ട് ഈ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !