ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു;ക്ലാസുകൾ 2 സമയത്ത് വീണ്ടും കാണാം

ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു;ക്ലാസുകൾ 2 സമയത്ത് വീണ്ടും കാണാം.

" First Bell 2.0 " Digital Classes through KITE-VICTERS"

സ്‌കൂളിലെ ഒന്‍പത് വരെ ക്ലാസുകള്‍ താത്ക്കാലികമായി നിര്‍ത്തുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് തുടര്‍പിന്തുണ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ കൈറ്റ് വിക്ടേഴ്‌സ് ക്ലാസുകള്‍ പുനഃക്രമീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനമനുസരിച്ചാണ് പുതിയ സമയക്രമീകരണം.

കൈറ്റ് വിക്ടേഴ്‌സ് ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം കേരള ഇന്‍ഫ്രാസ്ട്രചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും.

കൈറ്റ് വിക്ടേഴ്‌സില്‍ പ്ലസ്‌വണിന് രാവിലെ 7 മുതല്‍ 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്ടുവിന് വൈകുന്നേരം3.30 മുതല്‍ 7.30വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകള്‍ രാവിലെ8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30,ഉച്ചയ്ക്ക് 12.00, 12.30,എന്നീ സമയങ്ങളില്‍ യഥാക്രമം 1, 2, 3, 4, 5, 6, 7, 8 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഒന്‍പതാം ക്ലാസിന് ഉച്ചയ്ക്ക്1മുതല്‍ 2 വരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചയ്ക്ക് 2 മുതല്‍  3.30 വരെ മൂന്ന് ക്ലാസുകളും കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യും.പത്താം ക്ലാസിന് രാത്രി9.30മുതല്‍ പുനഃസംപ്രേഷണം ഉണ്ടാകും.

ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ അടുത്ത ദിവസം ഉണ്ടാകും.പ്ലസ്‌വണിന് വൈകുന്നേരം6മുതലും പ്ലസ്ടുവിന് രാവിലെ8.30മുതലും പത്താം ക്ലാസിന് രാവിലെ7മുതലും അടുത്ത ദിവസം അതേ ക്രമത്തില്‍ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി മുതല്‍ എട്ടുവരെ ക്ലാസുകള്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30മുതല്‍ 4.30 വരെയും ഒന്‍പതാം ക്ലാസ്5മണിക്കും ആണ് കൈറ്റ് വിക്ടേഴ്‌സ് പ്ലസിലെ പുനഃസംപ്രേഷണം.

ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്റേയും അവസാനവാരം പ്ലസ്ടുവിന്റേയും ക്ലാസുകള്‍ പൂര്‍ത്തിയാക്കി ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുള്‍പ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകളും സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.ഇതോടൊപ്പം പൊതുപരീക്ഷയ്ക്ക് മുമ്പ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയ്യാറാക്കും. ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ ഏപ്രില്‍ മാസത്തോടെയും പ്ലസ്‌വണ്‍ ക്ലാസുകള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. പിന്നീട് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തും.

എല്ലാ ക്ലാസുകളും ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ (www.firstbell.kite.kerala.gov.in)ലഭ്യമാക്കുകയും ചെയ്യും.

രണ്ടു ചാനലിലും വൈകുന്നേരം7.30മുതല്‍9.30വരെ(നാലു പ്രോഗ്രാമുകള്‍) പൊതുപരിപാടികള്‍ ആയിരിക്കും. ഇതില്‍ കേരളം മണ്ണും മനുഷ്യനും(ഡോ.തോമസ് ഐസക്),ശാസ്ത്രവും ചിന്തയും(ഡോ.വി.പി.ജോയ്),മഹാമാരികള്‍ (ഡോ.ബി.ഇക്ബാല്‍), ജീവന്റെ തുടിപ്പ് (ഡോ.ഇ.കുഞ്ഞികൃഷ്ണന്‍), ശാസ്ത്രവിചാരം (ഡോ.വൈശാഖന്‍ തമ്പി), മഞ്ചാടി (കുമാരി നേഹ ഡി തമ്പാന്‍), എങ്ങനെ എങ്ങനെ എങ്ങനെ? കളിയും കാര്യവും, ഇ-ക്യൂബ് സ്റ്റോറീസ്, ചരിത്രം തിരുത്തിയ തന്മാത്രകള്‍ എന്നിങ്ങനെ പത്തു പുതിയ പരമ്പരകളാണ് സംപ്രേഷണം ചെയ്തു വരുന്നത്.

🔖READ MORE

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !