മൃതദേഹം അഴുകിയാലും ഇനി മരണ സമയം കൃത്യമായി കണ്ടുപിടിക്കാം.
അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാന്‍ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതര്‍ അറിയിച്ചു.എന്‍എസ്എഫ് ഇന്റര്‍നാഷനലുമായി സഹകരിച്ച് സ്വരൂപീപിച്ച ഡേറ്റാബേസ് ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്.
മൃതദേഹത്തില്‍ കാണുന്ന പുഴുക്കളുടെയും പ്രാണികളുടെയും കാലചക്രവും വ്യത്യസ്ത പരിസ്ഥിതികളില്‍ അവയ്ക്കു വരുന്ന വ്യത്യാസവും മനസ്സിലാക്കിയാണ് ഡേറ്റാ തയാറാക്കിയിരിക്കുന്നത്
മൃതദേഹം അഴുകാന്‍ സഹായിക്കുന്ന പുഴുക്കളെയും പ്രാണികളെയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമെല്ലാം കണ്ടെത്താന്‍ സാധിക്കുന്നത്.. മുന്‍പ് അഴുകിയ മൃതദേഹം കണ്ടാല്‍ കാലപ്പഴക്കം ഏകദേശം കണക്കാക്കാനേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ കണ്ട അഴുകിയ മൃതദേഹത്തില്‍ നിന്ന് മരണം നടന്നത് അറുപത്തിമൂന്നര മണിക്കൂര്‍ മുന്പാണെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചു.ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഇക്കാര്യം കണ്ടെത്താന്‍ സഹായിച്ചത് മൃതദേഹത്തിലെ പുഴുക്കളെക്കുറിച്ച് പഠിച്ചതു മൂലമാണ്.
മരുഭൂമി, തിരക്കുള്ള പട്ടണം, വെള്ളക്കെട്ടുള്ള സ്ഥലം തുടങ്ങി വിവിധ പരിസ്ഥിതികളില്‍ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും മൃതദേഹത്തിനുമെല്ലാം സംഭവിക്കുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കിയാണ് ഡേറ്റ തയ്യാറാക്കിയത്. പുഴുക്കളുടെയും പ്രാണികളുടെയും മുട്ടകള്‍ വിരിയുന്ന സമയം, ലാര്‍വകള്‍ വളരുന്നത്, അവയ്ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവയെല്ലാം പഠിച്ചു.
മരണ സമയം, മൃതദേഹം കണ്ടെത്തിയ സമയം, മരണ കാരണം തുടങ്ങിയവയെല്ലാം ഇങ്ങനെ മനസ്സിലാക്കാമെന്ന് ദുബായ് പൊലീസ് ഫൊറന്‍സിക് ആന്‍ഡ് ക്രിമിനോളജി വകുപ്പ് ഡയറക്ടര്‍ മേജ.ജന. അഹമ്മദ് ഈദ് അല്‍ മന്‍സൂറി അറിയിച്ചു. മൃതദേഹത്തില്‍ എന്തെങ്കിലും കൃത്രിമങ്ങള്‍ നടന്നാലും അറിയാനാകും.
ദുബായ് പൊലീസിന്റെ ആഭിമുഖ്യത്തില്‍ ചത്ത എലികളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയതായി മെഡിക്കല്‍ എക്സാമിനേഷന് വകുപ്പ് മേധാവി ക്യാപ്റ്റന്‍ ഡോ.സാറാ അലി അല്‍ മഖാവി അറിയിച്ചു. ചത്ത എലികളെ പര്‍വതങ്ങള്‍, കടല്‍ത്തീരം, മരുഭൂമി, വ്യവസായ മേഖല, ജനസംഖ്യ ഏറെയുള്ള പട്ടണങ്ങള്‍ എന്നിവയിലെല്ലാം കൊണ്ടിട്ട് അവയില്‍ പുഴുക്കളും പ്രാണികളും വളര്‍ന്നത് പഠിച്ചു. ലാര്വകളെക്കുറിച്ചും അവയ്ക്കുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ചും പഠിച്ചു ഡേറ്റാ തയാറാക്കിയതായി അവര്‍ അറിയിച്ചു
ദുബായ് പൊലീസിലെ ഫൊറന്‍സിക് എന്റമോളജിസ്റ്റിന്റെ സഹായത്തോടെയാണ് ഇതു സാധ്യമായതെന്നും അമേരിക്കയിലും യൂറോപ്പിലും ഈ സാങ്കേതിക വിദ്യ ദശാബ്ദങ്ങളായി ഉപയോഗിക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.
🔰ആധാറും ചിപ്പും വരുന്നു പ്രോപ്പര്‍ട്ടി കാര്‍ഡ്
🔰 അയർലൻഡിനെക്കുറിച്ച് | About Ireland | Republic of Ireland | Poblacht na hÉireann
🔰ഐഎൻഎസ് രൺവീറിലെ സ്ഫോടനത്തിൽ 3 നാവികസേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു
🔰Bon Secours Hospital Hiring | Nurses in various Specialities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.