"ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്" കെനിയക്കാരിയും ജര്‍മ്മന്‍ പൗരനും മില്യണറായി

 ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1 മില്യണ്‍ ഡോളര്‍ നേടി വീട്ടമ്മയും ആശുപത്രി ജീവനക്കാരനും. നെയ്റോബിയില്‍ താമസിക്കുന്ന കെനിയക്കാരിയായ വീട്ടമ്മയും ദുബായില്‍ താമസിക്കുന്ന ജര്‍മ്മന്‍ പൗരനുമാണ് 2022 ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷന്റെ ആദ്യ രണ്ട് വിജയികള്‍.

കെനിയക്കാരിയായ തജീന്ദര്‍ ധന്‍ജല്‍ ടിക്കറ്റ് ഓണ്‍ലൈനിലാണ് വാങ്ങിയത്. 10 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന തജീന്ദര്‍ വീട്ടമ്മയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇത് ദൈവത്തിന്റെ അനുഗ്രഹമാണ്, ഞാന്‍ ഇതിനെ അത്രമാത്രം വിലമതിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ വിജയിക്കുന്ന മൂന്നാമത്തെ കെനിയന്‍ പൗരയാണ് തജീന്ദര്‍ ധന്‍ജല്‍. 

മറ്റൊരു വിജയിയായ 67 കാരന്‍ റോള്‍ഫ് ഹാര്‍ട്ടുങ് 20 വര്‍ഷമായി ദുബായിലെ സ്ഥിരതാമസക്കാരനാണ്. അല്‍ സഹ്റ ഹോസ്പിറ്റല്‍ ജീവനക്കാരനായ അദ്ദേഹം രണ്ട് കുട്ടികളുടെ പിതാവാണ്. ഇത് വലിയ ബഹുമതിയുമാണ്. ശരിക്കും ആശ്ചര്യപ്പെട്ടു, വിജയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ദുബായോട് നന്ദി പറയുന്നുവെന്നും റോള്‍ഫ് പറഞ്ഞു. മില്ലേനിയം മില്യണയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം 1 മില്യണ്‍ ഡോളര്‍ നേടിയ ഏഴാമത്തെ ജര്‍മ്മന്‍ പൗരനാണ് റോള്‍ഫ ഹാര്‍തുങ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !