ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1 മില്യണ്‍ ഡോളര്‍ നേടി വീട്ടമ്മയും ആശുപത്രി ജീവനക്കാരനും. നെയ്റോബിയില്‍ താമസിക്കുന്ന കെനിയക്കാരിയായ വീട്ടമ്മയും ദുബായില്‍ താമസിക്കുന്ന ജര്‍മ്മന്‍ പൗരനുമാണ് 2022 ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷന്റെ ആദ്യ രണ്ട് വിജയികള്‍.
കെനിയക്കാരിയായ തജീന്ദര്‍ ധന്ജല് ടിക്കറ്റ് ഓണ്‍ലൈനിലാണ് വാങ്ങിയത്. 10 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന തജീന്ദര്‍ വീട്ടമ്മയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇത് ദൈവത്തിന്റെ അനുഗ്രഹമാണ്, ഞാന്‍ ഇതിനെ അത്രമാത്രം വിലമതിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ വിജയിക്കുന്ന മൂന്നാമത്തെ കെനിയന്‍ പൗരയാണ് തജീന്ദര്‍ ധന്ജല്.
മറ്റൊരു വിജയിയായ 67 കാരന് റോള്‍ഫ് ഹാര്‍ട്ടുങ് 20 വര്‍ഷമായി ദുബായിലെ സ്ഥിരതാമസക്കാരനാണ്. അല്‍ സഹ്റ ഹോസ്പിറ്റല്‍ ജീവനക്കാരനായ അദ്ദേഹം രണ്ട് കുട്ടികളുടെ പിതാവാണ്. ഇത് വലിയ ബഹുമതിയുമാണ്. ശരിക്കും ആശ്ചര്യപ്പെട്ടു, വിജയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ദുബായോട് നന്ദി പറയുന്നുവെന്നും റോള്‍ഫ് പറഞ്ഞു. മില്ലേനിയം മില്യണയര്‍ പ്രമോഷന് ആരംഭിച്ചതിന് ശേഷം 1 മില്യണ്‍ ഡോളര്‍ നേടിയ ഏഴാമത്തെ ജര്‍മ്മന്‍ പൗരനാണ് റോള്ഫ ഹാര്തുങ്





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.