എന്ത് കോവിഡ്? എന്ത് ലോക്ഡൗണ്‍ ? 30-ഓളം ജീവനക്കാരുമായി തുറന്നുപ്രവര്‍ത്തിച്ച റിലയന്‍സ് അടപ്പിച്ചു
വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പോലും 20 പേരെ മാത്രം അനുവദിച്ചിരിക്കുമ്പോഴാണ് റിലയന്‍സില്‍ ഈ കടുംകൈ. സൂപ്പര്‍മാര്‍ക്കറ്റ് തുറന്നിരിക്കുന്നത് കണ്ട് ഷോപിംഗിനെത്തിയവരും നിരവധി. എയര്‍കണ്ടീഷന്‍ ചെയ്ത ഷോപ്പിനുള്ളില്‍ രോഗപ്പകര്‍ച്ചയ്ക്കും സാധ്യതയേറെ.
ജീവനക്കാരും ഉപഭോക്താക്കളമടക്കം ആളുകൂടിയതോടെ വിവരമറിഞ്ഞ് പോലീസെത്തി കട അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മാനേജര്‍ക്കെതിരെ കേസെടുത്തു.
ഞായറാഴ്ചയിലെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും അനുവദനീയമായതിലും ജീവനക്കാരുമായി തുറന്നുപ്രവര്‍ത്തിച്ച പാലാ കൊട്ടാരമറ്റത്തെ റിലയന്‍സ് ഷോപ്പിനെതിരെ നടപടി. പാലാ സിഐയുടെ നേതൃത്വത്തില്‍ പോലീസെത്തി ഷോപ്പ് അടപ്പിച്ചു. കര്‍ശന നിയന്ത്രണം നിലനില്‍ക്കുമ്പോഴും ജീവനക്കാര്‍ തന്നെ 30-ഓളം പേരാണ് ഷോപ്പിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.