റഷ്യയില്‍ നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തുവെങ്കിലും ഇന്ത്യയ്ക്കെതിരെ ഉപരോധം ഉണ്ടാകില്ലെന്ന് അമേരിക്ക.
റഷ്യയില്‍ നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധമെന്ന അമേരിക്കന്‍ നയം മാറ്റാനാകാത്ത സാഹചര്യത്തിലാണ് പ്രതിരോധരംഗത്ത് ആലോചനകള്‍ ഇന്ത്യക്കായി നടത്താനൊരുങ്ങുന്നത്. ഇന്ത്യയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലവില്‍ അമേരിക്ക ചില മേഖലകളില്‍ ഇളവുവരുത്തും. അതിര്‍ത്തി സുരക്ഷിതമാക്കാന്‍ ഇന്ത്യക്ക് റഷ്യ 5 എസ്-400 മിസൈല്‍ വാഹിനികളാണ് അടിയന്തിരമായി എത്തിയത്. ഇന്ത്യ ഈ കരാറില്‍ നിന്നും പിന്മാറാന് തീരുമാനിക്കാത്തതിന് പിന്നില്‍ ചൈനയുടെ ലഡാക്കിലെ പ്രകോപനമാണ്.
ഇന്ത്യക്കാവശ്യമായ പ്രതിരോധ സഹായം അടിയന്തിരമായി വര്‍ദ്ധിപ്പിക്കുമെന്നും വക്താവ് അറിയിച്ചു. ഇതിനിടെ ഇന്ത്യ-റഷ്യ ബന്ധത്തിന് എതിരെ അമേരിക്ക കാര്യമായ എതിര്‍പ്പ് പുറമേ പ്രകടിപ്പിച്ചിട്ടില്ല.
എന്നാല്‍ ഇന്ത്യക്ക് പുറമേ റഷ്യയുമായി പ്രതിരോധ കരാറില്‍ സഹകരിക്കുന്ന ഇറാന്, ദക്ഷിണ കൊറിയ എന്നിവര്‍ക്കെതിരേയും പൊതുവായ പ്രതിരോധ രംഗത്തെ ഉപരോധം പിന്‍വലിക്കില്ലെന്ന നയവും ഫെഡറല്‍ നിയമം ബൈഡന് ഭരണകൂടം ചൂണ്ടിക്കാട്ടി.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.