വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെയും തിരുവനന്തപുരം–കന്യാകുമാരി റെയിൽപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ റെയിൽപാതയ്ക്കു ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിഴിഞ്ഞത്തു നിന്നു ബാലരാമപുരം റെയിൽവേ സ്റ്റേഷനിലെക്കാണു പുതിയ പാത. ഇതിനാൽ ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ, വിഴിഞ്ഞം വില്ലേജുകളിലായി ആകെ 15.89 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന് റവന്യു വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
വിഴിഞ്ഞത്തു നിന്നു ബാലരാമപുരം റെയിൽവേ പുതിയ പാത
0
വെള്ളിയാഴ്ച, ജനുവരി 21, 2022
വിഴിഞ്ഞം-ബാലരാമപുരം റോഡിനു സമാന്തരമായി ആകെ 10.77 കിലോമീറ്ററാണ് പുതിയ റെയിൽപാത. ഇതിൽ 9.02 കിലോമീറ്ററും തുരങ്കത്തിലൂടെയാണ്. വിഴിഞ്ഞത്തു നിന്നു തിരിച്ച് ബാലരാമപുരത്തിനും നേമത്തിനും മധ്യേ മുടവൂർപ്പാറ ഭാഗത്തെത്തി വലത്തേയ്ക്കു തിരിഞ്ഞ് ബാലരാമപുരത്തേയ്ക്കു വളയുന്ന തരത്തിലാണ് ഇൗ ഒറ്റവരിപ്പാതയുടെ രൂപരേഖ. തറനിരപ്പിൽ നിന്ന് 15 മുതൽ 35 മീറ്റർ വരെ താഴ്ചയിലാണ് തുരങ്കം നിർമ്മിക്കുക. 1,030 കോടി രൂപ വകയിരുത്തിയിട്ടുള്ള റെയിൽപാത പദ്ധതി 42 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കൊങ്കൺ റെയിൽ കോർപ്പറേഷനു കരാർ നൽകിയിട്ടുള്ളത്.
🔖READ MORE
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.