"ബിഹൈൻഡ് ദി സീൻ" ബുർജ് ഖലീഫയുടെ നെറുകെയിൽ എയർഹോസ്റ്റസുമായി പുതിയ വീഡിയോ
സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വൈറലായ ഒരു വീഡിയോ. മാസങ്ങൾക്ക് ശേഷം വീണ്ടും ബുർജ് ഖലീഫയുടെ നെറുകെയിൽ എയർഹോസ്റ്റസുമായി പുതിയ വീഡിയോ അവതരിപ്പിച്ചിരിക്കുകയാണ് എമിറേറ്റ്സ്.
ബിഹൈൻഡ് ദി സീൻ’ വിഡിയോയുമായി എമിറേറ്റ്സ് എത്തി. നിക്കോൾ സ്‍മിത്ത് ലുഡ്‍വിക് എന്ന വിദഗ്ധ പരിശീലനം നേടിയ സ്‍കൈ ഡൈവിങ് ഇൻസ്‍ട്രക്ടറാണ് എമിറേറ്റ്സിന്റെ ക്യാബിൻ ക്രൂ യൂണിഫോം ധരിച്ച് ബുർജ് ഖലീഫയുടെ നെറുകെയെത്തിയത്. കഴിഞ്ഞ തവണ ബുർജ് ഖലീഫയുടെ മുകളിൽ കയറിയ നിക്കോൾ സ്‍മിത്ത് ലുഡ്‍വിക് തന്നെയാണ് ഇത്തവണയും എമിറേറ്റ്സ് യൂണിഫോമിൽ എത്തിയിരിക്കുന്നത്. നിക്കോൾ നിൽക്കുന്ന ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ പറക്കുന്നത് കാണേണ്ട കാഴ്ചയാണ്.
പരസ്യം അനായാസമായി ചിത്രീകരിച്ചതായി തോന്നുമെങ്കിലും, ദുബായിലെ ഏവിയേഷൻ ഇക്കോ സിസ്റ്റത്തിലുടനീളമുള്ള പങ്കാളികളെ ഉൾപ്പെടുത്തി ആഴത്തിലുള്ള ആസൂത്രണവും സൂക്ഷ്മമായ നിർവ്വഹണവും നടത്തി എന്ന് എമിറേറ്റ്‌സ് എയർലൈൻ പ്രസിഡന്റ് സർ ടിം ക്ലാർക്ക് പറഞ്ഞു. 145 നോട്ട് സ്പീഡിലാണ് വിമാനം പറന്നത് എന്നും എമിറേറ്റ്സ് A380 പരസ്യത്തിനായി ശരിയായ ഷോട്ടുകൾ ലഭിക്കുന്നതിനായി ബുർജ് ഖലീഫയെ 11 തവണ വട്ടമിട്ടുവത്രേ.
എയർലൈൻസിന്റെ യൂണിഫോം ധരിച്ച ക്യാബിൻ ക്രൂ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ നിൽക്കുന്നതാണ് വീഡിയോ. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയുടെ നെറുകെയിൽ നിൽകുമ്പോൾ തങ്ങൾ ലോകത്തിന്റെ നെറുകെയിൽ നിൽക്കുകയാണ് എന്ന സന്ദേശമാണ് ലോകത്തിലെ ഏറ്റവും വലിയ വിമാന സർവീസുകളിൽ ഒന്നായ എമിറേറ്റ്സ് നൽകിയത്.
ഒരു മിനുട്ട് ദൈർഖ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ ‘ഞാൻ ഇപ്പോഴും ഇവിടെയാണ്’ (I’m still here) എന്ന പ്ളക്കാർഡും പിടിച്ചു നിൽക്കുന്ന നിക്കോൾ സ്‍മിത്ത് ലുഡ്‍വിക്കിനെ കാണാം. ഇവിടെ നിന്നും എനിക്ക് ദുബായ് എക്‌സ്‌പോ കാണാമെന്നും പ്ലക്കാർഡിലൂടെ നിക്കോൾ പറയുന്നു. പിന്നീട് ദുബായ് എക്‌സ്‌പോ 2020യുടെ പ്രത്യേക ലിവറിയിൽ തീർത്ത എമിറേറ്റ്സിന്റെ ഭീമൻ A380 പറന്നു വരുന്നത് കാണാം.
വീഡിയോ ദുബായിയുടെ അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിലൂടെ വിമാനം പറക്കുന്നതും കൂടാതെ എക്സ്പോ 2020 ദുബായ് സൈറ്റിലെ അൽ വാസൽ ഡോമിന് മുകളിലൂടെ പറക്കുന്നതോടെ അവസാനിക്കുന്നു.
Dubai Expo | Emirates VIDEO CLICK HERE
Behind the scene iklan Fly Emirates. W kira awalnya editan taunya beneran. Mbak modelnya ini juga bukan pramugari tapi emang beneran skydiver. Salut! 👏🏽 pic.twitter.com/gED83XDiJ4
— obanrkive. (@whiskeynuna) August 10, 2021
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.