ഏഴ് ദിവസം ഐസൊലേഷൻ പൂർത്തിയാക്കിയ രോഗലക്ഷണമില്ലാത്തവരെ ഡിസ്ചാർജ് ചെയ്യണമെന്ന ഐസിഎംആർ നിർദേശം. കേന്ദ്ര സർക്കാരിന്റേയും ഐസിഎംആറിന്റേയും മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദേശം നൽകി.
കേന്ദ്ര മാനദണ്ഡം അവഗണിച്ച് 20 ദിവസമായി നിരവധി പേർആശുപത്രിയിൽ കഴിയുന്ന വാർത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് നടപടി. ഒമിക്രോൺ ബാധിതരേയും ഫലം കാത്തിരിക്കുന്നവരേയുമാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. പരിമിതമായ സാഹചര്യങ്ങളിൽ രോഗലക്ഷണമില്ലാതെ കഴിയേണ്ടി വരുന്നത് മാനസികസമ്മർദ്ദത്തിന് കാരണമായിരുന്നു.
രോഗലക്ഷണമില്ലെങ്കിൽ എട്ടാം ദിവസം ഡിസ്ചാർജ് ചെയ്യണമെന്നാണ് ഐസിഎംആർ നിർദേശം. എന്നാൽ ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവ് ആയാൽ മാത്രമേ ഇവരെഡിസ്ചാർജ് ചെയ്യൂ എന്നായിരുന്നു ആരോഗ്യവകുപ്പിൻറെ നിലപാട്. ഐസിഎംആർ നിർദേശം അവഗണിക്കുന്ന നടപടി അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ് ഇതോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ20 ദിവസത്തിലധികമായി ഐസൊലേഷനിൽ കഴിയുകയായിരുന്നഇരുപതോളം പേരെ ഡിസ്ചാർജ് ചെയ്തു.
ഇതോടെയാണ്ലക്ഷണമില്ലാത്തവർക്ക് പോലും 20 ദിവസത്തിലധികം ഐസൊലേഷനിൽ കഴിയേണ്ടി വന്നത്.നാല് തവണ വരെ പരിശോധനയക്ക് വിധേയരായവരും ഇക്കൂട്ടത്തിലുണ്ട്. അവധിക്ക് നാട്ടിലെത്തിയ പ്രവാസികളെയാണ് തീരുമാനം ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.