യുഎഇയിലെ അബുദാബിയില്‍ സ്ഫോടനം. രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള നിർമ്മാണ മേഖലയിലാണ് സ്ഫോടനം നടന്നത്. വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്‌ഫോടനമുണ്ടായത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. അബുദാബിയിൽ മൂന്ന് എണ്ണ ടാങ്കറുകൾ ഉൾപ്പെട്ട സ്ഫോടനവും എമിറേറ്റിന്റെ പുതിയ എയർപോർട്ട് എക്സ്റ്റൻഷന്റെ നിർമ്മാണ സൈറ്റിലുണ്ടായ തീപിടിത്തവും ഡ്രോണുകൾ മൂലമാണെന്ന് അബുദാബി പോലീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു. സ്‌ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ക്ക് തീപിടിച്ചു. ഡ്രോണ്‍ ആക്രമണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അബുദാബി പൊലീസ് അറിയിച്ചു.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ യുണൈറ്റഡ് അറബ് എമിറേറ്റുകൾക്ക് നേരെ ആക്രമണം നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇതിൽ കൊല്ലപ്പെട്ടവരിൽ 2 ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയും ഉൾപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ഉണ്ട് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരാവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തു. തങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് ഹൂതി വിമതര്‍ അറിയിച്ചത്. വരും മണിക്കൂറുകളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുമെന്ന് ഹൂതി സൈനിക വക്താവ് യഹിയ സറേയി പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
#BREAKING: Emirati state-run news agency, quoting police, says suspected drone attacks in #AbuDhabi kill 3 people, wound 6. Yemen based Iran-backed Houthis launch drone #attack on three oil tankers in the #UAE.
— Rahul Singh Rajawat (@Rahulsi16973840) January 17, 2022
Police say drones may have sparked an explosion on three oil tankers. pic.twitter.com/gtAiGuI0RY
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.