നാഗാലാ‌ൻഡ് വെടിവയ്പ്: മോൺ ടൗണിലെ പ്രദേശവാസികൾ സൈനിക ക്യാമ്പ് ആക്രമിച്ചു;ക്ഷുഭിതരായി ജനം;

ഡിസംബർ 4 വൈകുന്നേരം സായുധ സേനാംഗങ്ങൾ, തീവ്രവാദികൾ എന്ന് സംശയിച്ചു  13 സിവിലിയന്മാരെ കൊലപ്പെടുത്തിയതിൽ രോഷാകുലരായി, ഡിസംബർ 5 ന് നാഗാലാൻഡിലെ മോൺ ടൗണിലെ പ്രദേശവാസികൾ സൈനിക ക്യാമ്പ് ആക്രമിച്ചു.ട്ര​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ​വ​രെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്‌ ആ​ളു​മാ​റി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ല്‍ ഒ​രു സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു.



മോണ്‍ ജില്ലയില്‍ അസം റൈഫിള്‍സ് ക്യാംപും കൊന്യാക് യൂണിയൻ ഓഫിസും പ്രകോപിതരായ ജനക്കൂട്ടം അടിച്ചുതകര്‍ത്തു. സൈനിക വാഹനങ്ങൾക്ക് തീയിട്ടു. കല്ലേറില്‍ ഒരാൾ കൊല്ലപ്പെടുകയും ഏഴു ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് റിപ്പോർട്ട്. വെടിവയ്പ്പില്‍ ഉള്‍പ്പെട്ട സൈനികർക്കെതിരെ ഉടൻ നടപടി വേണമെന്നാണ് ആവശ്യം. 

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി നെയ്‌ഫു റിയോ സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. നാഗാലാൻഡ് ഗവർണർ ജഗ്‌ദീഷ് മുഖി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും നടുക്കം രേഖപ്പെടുത്തി. ഇതിനിടെ ഗ്രാമീണർ മരിക്കാനിടയായ സാഹചര്യത്തിൽ കടുത്ത വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.

 നാഗാലാൻഡിലുണ്ടായ വെടിവയ്പ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ അസം റൈഫിൾസ് ക്യാംപ് അടിച്ചുതകർത്ത് ജനക്കൂട്ടം. സംഭവത്തിൽ ഒരു ഗ്രാമവാസി കൂടെ കൊല്ലപ്പെട്ടതോടെ മരണസംഖ്യ 15 ആയി ഉയർന്നു. സംഭവത്തിൽ കൊലപാതക കേസും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് നാഗാലാൻഡിലെ മോണ്‍ ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു ഉത്തരവായി.

https://www.dailymalayaly.com/ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:   https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV    

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !