ഓൺലൈൻ ക്ലാസുകളുടെ മറവിൽ കുട്ടികൾ ലൈംഗീക ചൂഷണങ്ങൾക്ക് ഇരയാവുന്നു എന്ന് റിപ്പോർട്ട്. മധ്യപൂർവദേശ രാജ്യങ്ങളിലെ 44% കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായവരെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇ–ലേണിങ്ങിലൂടെ കുട്ടികൾ പഠനത്തിൽ മുന്നേറാൻ സാധിക്കുമെന്ന് ആശ്വസിച്ച രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ് പുതിയ റിപ്പോർട്ട്. വി പ്രൊട്ടക്ട് ഗ്ലോബൽ അലയൻസ് നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ രേഖപ്പപെടുത്തുന്നത്.
ഇക്കോണമിസ്റ്റ് ഇംപാക്ട് സർവേയിൽ പങ്കെടുത്ത 54 രാജ്യങ്ങളിലെ 18–20 വയസ്സിനിടയിലുള്ള 5000ത്തിലധികം പേരും കുട്ടിക്കാലത്ത് ലൈംഗിക ചൂഷണം നേരിട്ടവരാണെന്ന് പറയുന്നു. ചിത്രങ്ങളും ദൃശ്യങ്ങളും അയച്ചുകൊടുത്ത് വശീകരിക്കുന്ന സംഘം പിന്നീട് ലൈവ് സ്ട്രീമിങിലെത്തി കുട്ടികളെ അനുകരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നെന്ന് വി പ്രൊട്ടക്ട് ഗ്ലോബൽ അലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാൻ ഡ്രെനൻ പറഞ്ഞു. നേരിട്ടുള്ള ലൈംഗിക അതിക്രമല്ലല്ലോ എന്ന് വിചാരിക്കുന്ന രക്ഷിതാക്കൾ ഇതു കുട്ടികളുടെ തുടർ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കുന്നില്ലെന്നും സൂചിപ്പിച്ചു. ഇതിനെതിരെ പരാതിപ്പെടാൻ പലരും മടിക്കുന്നതാണ് ചൂഷകർ ആയുധമാക്കുന്നതും.
സ്വന്തം അശ്ലീല ചിത്രം ഓൺലൈനിൽ പങ്കുവച്ച 18–20 പ്രായക്കാരായ കുട്ടികളാണ് കൂടുതൽ ചൂഷണത്തിന് ഇരയായതെന്നും ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാലത്ത് ഒൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ അതിലൂടെയുള്ള ചുഷണങ്ങളുടെ തോതും വർധിച്ചു. അശ്ലീല ദൃശ്യങ്ങൾ കാണാനും തത്സമയ പ്രദർശനത്തിനുമായി പണം ചെലവാക്കുന്ന കുട്ടികളുടെ എണ്ണവും വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓൺലൈൻ ക്ലാസ്സ് റൂം, വിഡിയോ കോൺഫറൻസിങ് അപ്ലിക്കേഷൻസ് എന്നിവയുടെ ഉപയോഗ രീതി മനസ്സിലാക്കണം.
തടയാനുള്ള മാർഗം
- ∙ അപരിചിത സൈറ്റുകളിൽ പ്രവേശിക്കരുത്.
- ∙ യൂസർ ഐഡിയും പാസ് വേർഡും പങ്കുവയ്ക്കരുത്.
- ∙ സാമൂഹ്യ മാധ്യമങ്ങൾ വഴി വരുന്ന അനാവശ്യ ലിങ്കുകളിൽ പ്രവേശിക്കാതിരിക്കുക.
- ∙ വെബ് സൈറ്റ് തുറക്കുമ്പോഴും ഡൗൺലോഡും ഇൻസ്റ്റോളും ചെയ്യുമ്പോഴും അതീവ സൂക്ഷ്മത പാലിക്കുക.
- ∙ ഡൗൺലോഡ് ചെയ്യുന്ന പ്രോഗ്രാമുകൾ നമ്മുടെ ക്യാമറ പോലും നിയന്ത്രിക്കാൻ കഴിവുള്ളവയാണെന്നു മനസ്സിലാക്കുക.
- ∙ ഓൺലൈൻ സുഹൃത്താവാനുള്ള അപേക്ഷ അവരെ പറ്റി നന്നായി പഠിച്ച ശേഷം മാത്രം സ്വീകരിക്കുക, അല്ലെങ്കിൽ തിരസ്കരിക്കുക.
- ∙ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുത്.
- ∙ നമ്മുടെ ദൗർബല്യങ്ങളിൽ പിടിച്ചുകയറാൻ മറ്റുള്ളവർക്ക് അവസരം നൽകാതിരിക്കുക.
സുരക്ഷാ, സ്വകാര്യതാ പ്രശ്നം ശ്രദ്ധയിൽപെട്ടാൽ വിദഗ്ധോപദേശം തേടാം. സൈബർ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമ്പോൾ ആധികാരികത ഉറപ്പാക്കണം. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും വേണം. സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികൾക്കു കൂടി സ്വീകാര്യമായ മാർഗങ്ങളിലൂടെ അവബോധം നൽകണം. സൈബർ ലോകത്തിന്റെ നല്ല വശങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം ചീത്ത വശങ്ങളെ കുറിച്ച് തുറന്നു സംസാരിക്കണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.