സർക്കാർ നിയന്ത്രണങ്ങളിൽ നിന്നു ശബരിമല, ശിവഗിരി തീർഥാടനങ്ങളെയും തീർഥാടകരെയും ഒഴിവാക്കി.

സർക്കാർ നിയന്ത്രണങ്ങളിൽ നിന്നു ശബരിമല, ശിവഗിരി തീർഥാടനങ്ങളെയും തീർഥാടകരെയും ഒഴിവാക്കി.



രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള നിയന്ത്രണം ബാധകമാകില്ല. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രികാല  ഡിസംബർ 30 മുതൽ ജനുവരി 2 വരെ  ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നു ശബരിമല, ശിവഗിരി തീർഥാടനങ്ങളെയും തീർഥാടകരെയും ഒഴിവാക്കി 

ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിൽ ഇരുന്നു കഴിക്കാവുന്നവരുടെ എണ്ണം 50 ശതമാനമാണ്. ഇതു കർശനമായി തുടരും. 

പുതുവത്സരാഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് നിയന്ത്രണം. ഇന്ന് മുതൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി 10 മുതൽ രാവിലെ 5 വരെ അനുവദിക്കില്ല. 

അനാവശ്യ യാത്രകൾ അനുവദിക്കില്ല. വാഹനപരിശോധന ശക്തമാക്കും. ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.

ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡിസംബർ 30 മുതൽ ജനുവരി 2 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.പത്തനംതിട്ട, തിരുവനന്തപുരം കലക്ടർമാരുടെ ശുപാർശ പ്രകാരമാണു ശബരിമല, ശിവഗിരി തീർഥാടനങ്ങളെയും തീർഥാടകരെയും ഒഴിവാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !