കർണാടകയിൽ രണ്ടുപേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു;ആദ്യരോഗി ഇന്ത്യ വിട്ടു; കനത്ത ജാഗ്രതയിൽ രാജ്യം;

ഒമിക്രോൺ സ്ഥിരീകരിക്കുന്ന മുപ്പതാമത്തെ രാജ്യമാണ് ഇന്ത്യ. കർണാടകയിൽ രണ്ടു പുരുഷന്മാർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.ആദ്യരോഗി ഇന്ത്യ വിട്ടു. പരിശോധനഫലം നെഗറ്റീവായതോടെ നവംബർ 27ന് അർധരാത്രി ബെംഗളൂരുവിൽനിന്ന് ദുബായിലേക്ക് പോകുകയും ചെയ്തു

 ഇ​ന്ന് രാ​ജ്യ​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രി​ൽ ഒ​രാ​ൾ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ഡോ​ക്ട​ർ ആ​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക​ൾ ഉ​ട​ലെ​ടു​ത്ത​ത്. ഡോ​ക്ട​റു​ടെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള അ​ഞ്ച് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതിൽ 66 കാരൻ ദക്ഷിണാഫ്രിക്ക സന്ദർശിച്ച വിദേശിയും 46കാരൻ ബെംഗളൂരുവിലെ ആരോഗ്യപ്രവർത്തകനുമാണ്. 

കർണാടകയിൽ  വൈറസ് കണ്ടെത്തിയ 2 പേരിൽ ഇവരുമായി സമ്പർക്കം പുലർത്തിയ എല്ലാ ആളുകളെയും കണ്ടെത്തി പരിശോധന നടത്തിവരികയാണെന്നും ഇവർക്ക് ഗുരുതര രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. പത്തു പേരുടെ ഫലം കാത്തിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡോ​ക്ട​റു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 13 പേ​രു​ണ്ടെ​ന്നും ദ്വി​തീ​യ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 250-ൽ ​അ​ധി​കം പേ​രു​മു​ണ്ടെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 

ന​വം​ബ​ർ 21-ന് ഡോക്ടർക്ക് പ​നി​യും ശ​രീ​ര​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പി​റ്റേ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.  ഡോ​ക്ട​റു​ടെ സാ​ന്പി​ളു​ക​ൾ അ​ന്നു​ത​ന്നെ ജ​നി​ത​ക പരിശോധനയ്ക്ക് അ​യ​ച്ചു. തു​ട​ർ​ന്ന് മൂ​ന്നു​ദി​വ​സ​ത്തി​നു ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്തു. 

ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ൻ 66 വ​യ​സു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​നാ​ണ്. കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​പ്പോ​ർ​ട്ടു​മാ​യാ​ണ് ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സും ഇ​ദ്ദേ​ഹം സ്വീ​ക​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു പി​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​യാ​ളോ​ട് സെ​ൽ​ഫ് ഐ​സൊ​ലേ​ഷ​ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. 

ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം ഇ​ദ്ദേ​ഹം ഒ​രു സ്വ​കാ​ര്യ ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ ദു​ബാ​യി​ലേ​ക്ക് പോ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 24 പേ​രു​ടെ​യും ദ്വി​തീ​യ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 240 പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.

https://www.dailymalayaly.com/ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:   https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !