അറിയാത്ത ഭാഷ വായിക്കാനും, അറിയാത്ത സാധനം എന്താണെന്നു തിരയാനും ഗൂഗിൾ ലെൻസ്


പെട്ടന്നതാ ഒരു ബോർഡ് മുന്നിൽ കാണുന്നു. അതിൽ എഴുതിയിരിക്കുന്ന ഭാഷ മലയാളമല്ല, ഇംഗ്ലീഷുമല്ല. തെലുങ്കോ, അറബിയോ, ലാറ്റിനോ എന്തോ...അറിയാത്ത ഭാഷ വായിക്കാനും, അറിയാത്ത സാധനം എന്താണെന്നു തിരയാനും ഐഫോണുകാർക്കും ആൻഡ്രോയിഡ്കാർക്കും  ഇതുപയോഗിക്കാം കഴിയും. 

ഗൂഗിൾ വികസിപ്പിച്ച ഒരു ന്യൂറൽ നെറ്റ്വർക്ക് അടിസ്ഥാനമാക്കി വിഷ്വൽ വിശകലനം ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുകയും അവയുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. ഗൂഗിൾ ഐ / ഒ 2017 ൽ ആദ്യമായി ഇത് പ്രഖ്യാപിച്ചു. ഇത് ആദ്യം ഒരു സ്റ്റാൻ‌ഡലോൺ അപ്ലിക്കേഷനായി നൽകിയിരുന്നു. പിന്നീട് ഇത് ആൻഡ്രോയിഡിന്റെ സ്റ്റാൻഡേർഡ് ക്യാമറ അപ്ലിക്കേഷനിലേക്ക് സംയോജിപ്പിച്ചു.

എന്ത് ചെയ്യും?

ഇതുപോലുള്ള പല അവസരങ്ങളിലും സഹായിക്കാൻ ഇന്ന് ഏറ്റവും എളുപ്പമുള്ള വിദ്യ ഗൂഗിളിന്റെ ലെൻസാണ്.

എന്തൊക്കെയാണ് ഈ ഗൂഗിൾ ലെൻസിന്റെ പ്രത്യേകത?

കാമറ തുറന്നു പിടിച്ചു ഫോട്ടോ എടുക്കാൻ   മുമ്പിൽ ഉള്ളതെന്ന് കൃത്യമായി അറിയാൻ കഴിയും. ഒരുപാട് പ്രവാസി സുഹൃത്തുക്കൾ അറബിയിൽ സംസാരിക്കാൻ കഴിവുള്ളവർ ആണെങ്കിലും, അറബി വായിക്കാൻ കഴിയുന്നവരല്ല. സ്‌കൂളിൽ ഹിന്ദി പഠിച്ചവർ പോലും ഇന്ത്യാനയിൽ പലയിടത്തു പോയാൽ വായിക്കാനറിയാതെ കഷ്ട്ടപെടും. ആന്ധ്ര, തമിഴ്നാട് പോലുള്ള സ്ഥലങ്ങളിൽ പോയാലോ, അവിടെ ഹിന്ദി അറിയുന്നവരും ഉണ്ടാവില്ല. അവർക്കെല്ലാം ഈ ആപ്പ് ഉപയോഗിക്കാം.

എഴുതിയ ബോർഡുകൾ, വാക്കുകൾ, വരികൾ, വഴിയരികിലെ ബോർഡുകൾ, നെയിം ബോർഡുകൾ  എന്നിവയെല്ലാം നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയിലേക്ക് മാറ്റി ഗൂഗിൾ പറഞ്ഞു തരും.

ഇത്  കൂടാതെ,അറിയാത്ത ഒരു ചെടിയോ, മരമോ കണ്ടാലും, ഒരു മൃഗത്തേയ്ക്കോ പ്രാണിയെയോ കണ്ടാലും, അറിയാത്ത ഒരു സ്ഥലം, ബിൽഡിങ്, റെസ്റ്റോറന്റ്, സ്റ്റോറുകൾ എന്നിവയെല്ലാം ഇതുപോലെ മനസിലാക്കാൻ കഴിയും. അറിയാത്ത ഒരു നാണയമോ, കറൻസിയോ ലഭിച്ചാൽ പോലും ഇതുവച്ചു നോക്കിയാൽ എല്ലാ വിവരങ്ങളും ഒരൊറ്റ നിമിഷത്തിൽ അറിയാൻ സാധിക്കും. 

ഒബ്‌ജക്റ്റിൽ ഫോണിന്റെ ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ, ബാർകോഡുകൾ, ക്യു ആർ കോഡുകൾ, ലേബലുകൾ, വാചകം എന്നിവ വായിച്ച് അവയെ തിരിച്ചറിയാനും പ്രസക്തമായ തിരയൽ ഫലങ്ങളും വിവരങ്ങളും കാണിക്കാനും ഗൂഗിൾ ലെൻസ് ശ്രമിക്കും. ഉദാഹരണത്തിന്, നെറ്റ്‌വർക്ക് പേരും പാസ്‌വേഡും അടങ്ങിയ വൈഫൈ ലേബലിൽ ഉപകരണത്തിന്റെ ക്യാമറ ക്രമീകരിക്കുമ്പോൾ, സ്‌കാൻ ചെയ്‌ത വൈഫൈ ഉറവിടത്തിലേക്ക് ഇത് യാന്ത്രികമായി ബന്ധിപ്പിക്കും. ഗൂഗിൾ ഫോട്ടോകൾ, ഗൂഗിൾ അസിസ്റ്റന്റ് അപ്ലിക്കേഷനുകൾ എന്നിവയുമായും ലെൻസ് സംയോജിപ്പിച്ചിരിക്കുന്നു. മുമ്പത്തെ സമാനമായി പ്രവർത്തിച്ചതും എന്നാൽ ശേഷി കുറഞ്ഞതുമായ Google Goggles- ന് സമാനമാണ് ഈ സേവനം. ഒരു മെനുവിലെ ഇനങ്ങൾ തിരിച്ചറിയാനും ശുപാർശ ചെയ്യാനും സോഫ്റ്റ് വെയറിന് കഴിയും. നുറുങ്ങുകളും ബില്ലുകളും കണക്കാക്കാനും ഒരു പാചകക്കുറിപ്പിൽ നിന്ന് വിഭവങ്ങൾ എങ്ങനെ തയ്യാറാക്കാമെന്ന് കാണിക്കാനും ടെക്സ്റ്റ്-ടു-സ്പീച്ച് ഉപയോഗിക്കാനും ഇതിന് കഴിവുണ്ടാകും

ആപ്പുകൾ വേണ്ടവർ താഴെ കൊടുത്ത ലിങ്കുകൾ നോക്കി ഡൗൺലോഡ് ചെയ്‌താൽ മതി.

മറ്റനേകം സൗകര്യങ്ങളും അടങ്ങിയ ഈ ആപ്പ്, എല്ലാ ആളുകളുടെയും കയ്യിൽ ഉണ്ടായിരിക്കണം. ഡൗൺലോഡ് ലിങ്കുകൾ താഴെ കൊടുക്കുന്നു.

ആൻഡ്രോയിഡ് | ആപ്പിൾ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !