BEWARE OF SENIOR CARER VISA SCAMS
സീനിയർ കെയർ വർക്കർ ജോലി യു കെ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ വരാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടന്നുകൊണ്ടിരിക്കുന്നു.
സീനിയർ കെയർ വർക്കർ ജോലി ഏപ്രിൽ 2021 തൊട്ടേ യു കെ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഇടം പിടിച്ചു എന്നുള്ള വസ്തുത അറിയാതെ ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുമ്പോൾ ഇതിനെ കുറിച്ച് അറിയാത്തവർ തെറ്റിദ്ധരിക്കപ്പെടുകയും ഒരുപക്ഷേ കബളിപ്പിക്കപ്പെടുവാനും സാധ്യതയുണ്ട്. സീനിയർ കെയർ വർക്കർ ജോലി ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉള്ളത് കൊണ്ട് മാത്രമാണ് ഈ കഴിഞ്ഞ മാസങ്ങളിൽ വളരെ അധികം ആളുകൾ ഈ വിസ റൂട്ടിലേക്കു മാറിയിരിക്കുന്നത്. ലിസ്റ്റിൽ തുടരുവോളം ഇനിയും വളരെ അധികം ആളുകൾക്ക് ഇത് പ്രയോജനപ്പെടും എന്നുള്ള കാര്യത്തിൽ തർക്കമില്ല. എന്നാൽ വേണ്ട യോഗ്യത ഇല്ലാതെയും , എംപ്ലോയറുടെ ഭാഗത്തുനിന്നും പാലിക്കപ്പെടേണ്ട ഹോം ഓഫീസ് നിബന്ധനകൾ പാലിക്കാതെയും ഈ വിസ നേടിയിരിക്കുന്നവർ സൂക്ഷിക്കുക. വിസ അടിച്ചുകിട്ടി എന്നതുകൊണ്ടുമാത്രം നിങ്ങള്ക്ക് അഞ്ചു വര്ഷം പൂർത്തിയാക്കി പി ആർ നേടാം എന്ന് കരുതരുത്.
ഹോം ഓഫീസ് ഇൻസ്‌പെക്ഷൻ നടക്കുമ്പോൾ നിങ്ങൾക്കോ നിങ്ങളുടെ എംപ്ലോയർക്കോ നിങ്ങളുടെ നിയമനം സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകുവാൻ സാധിക്കാത്ത പക്ഷം നിങ്ങളുടെ വിസയും എംപ്ലോയറുടെ ലൈസൻസും നഷ്ടപ്പെട്ടേക്കാം.
IF YOU ARE OFFERED A SENIOR CARER JOB AND YOU ARE CONFUSED ABOUT THE GENUINENESS OF THE JOB OFFER PLEASE GET ADVICE FROM AN INDEPENDENT IMMIGRATION LAWYER WHO WILL BE ABLE TO REVIEW YOUR CERTIFICATE OF SPONSORSHIP, RISKS ABOUT THE EMPLOYER'S RECRUITMENT PROCESS AND ALERT YOU OF ANY POTENTIAL ISSUES YOU MIGHT FACE AT A LATER STAGE.
Please see Home Office post confirming addition of Senior Carer jobs in Shortage Occupation that happened in April 2021:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.