കുവൈത്തിൽ വിദേശികളുടെ ശമ്പളവർദ്ധനവ് ഒരു വർഷത്തിൽ 50 ദിനാറിൽ അധികം പാടില്ലെന്ന് മാനവ ശേഷി സമിതി വർഷങ്ങൾക്ക് മുമ്പ് പുറപ്പെടുവിച്ച വിജ്ഞാപനം സ്വയം റദ്ധാക്കി കൊണ്ട് പകരം വിജ്ഞാപനം പുറത്തിറക്കി.
60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ താമസ രേഖ പുതുക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി കൊണ്ട് സമിതി പുറത്തിറക്കിയ ഉത്തരവ് ഫത്വ ലെജിസ്ലേറ്റീവ് സമിതി റദ്ധാക്കിയ സാഹചര്യത്തിലാണു ഇത്.
പ്രവാസികളുടെ ശമ്പള വർദ്ധനവ് വർഷത്തിൽ 50 ദിനാറിൽ അധികം പാടില്ലെന്ന ഉത്തരവ് കുവൈത്ത് ഭരണഘടനക്ക് വിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണു ഇതെന്ന് മാനവ ശേഷി സമിതി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സമത്വത്തിനുള്ള അവകാശം ഉയർത്തി പിടിക്കുന്ന കുവൈത്ത് ഭരണ ഘടന എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും എതിരാണു. മാത്രവുമല്ല ഭരണ ഘടന ഉയർത്തിപിടിക്കുന്ന തുല്യ അവസരം എന്ന തത്വം കൂടി നേരത്തെയുള്ള ഉത്തരവ് ലംഘിക്കുന്നു.ഈ സാഹചര്യത്തിലാണു ഉത്തരവ് റദ്ധാക്കിയത്.വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ്, കുടുംബ, സന്ദർശ്ശക വിസകൾ മുതലായവ ലഭിക്കുന്നതിനു സർക്കാർ നിശ്ചയിച്ച കുറഞ്ഞ ശമ്പള പരിധി നിബന്ധന മറി കടക്കുന്നതിനു തൊഴിൽ അനുമതി രേഖയിൽ ഒറ്റയടിക്ക് ശമ്പളം വർദ്ധിപ്പിക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണു ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനു ഒരു വർഷത്തിൽ 50 ദിനാറിൽ അധികം ശമ്പള വർദ്ധനവ് പാടില്ലെന്ന ഉത്തരവ് നടപ്പിലാക്കിയത്.
വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.