89 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​മി​​​​​ക്രോ​​​​​ൺ വൈ​​​​​റ​​​​​സ് വ​​​​​ക​​​​​ഭേ​​​​​ദം ക​​​​​ണ്ടെ​​​​​ത്തി​​​​​; അതിവേഗം പകരുന്നു;യുകെ നീങ്ങുന്നത് ന്യൂ ഇയര്‍ ലോക്ക്ഡൗണിലേക്ക്?

ഒ​​​​​മി​​​​​ക്രോ​​​​​ൺ വ​​​​​ക​​​​​ഭേ​​​​​ദം ലോ​​​​​ക​​​​​ത്ത് അ​​​​തി​​​​വേ​​​​ഗം പ​​​​​ട​​​​​ർ​​​​​ന്നുപി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ലോ​​​​​കാ​​​​​രോ​​​​​ഗ്യ​​​​​സം​​​​​ഘ​​​​​ട​​​​​ന. നി​​​​​ല​​​​​വി​​​​​ൽ 89 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​മി​​​​​ക്രോ​​​​​ൺ വൈ​​​​​റ​​​​​സ് വ​​​​​ക​​​​​ഭേ​​​​​ദം ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.


യുകെ നീങ്ങുന്നത് ന്യൂ ഇയര്‍ ലോക്ക്ഡൗണിലേക്ക്? 

ഡെല്‍റ്റയെ മറികടന്ന് ഒമിക്രോണ്‍ ബ്രിട്ടനില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കാത്ത പക്ഷം ഈ വിന്ററില്‍ പ്രതിദിനം 5000 ഒമിക്രോണ്‍ മരണങ്ങള്‍ രേഖപ്പെടുത്താന്‍ ഇടയാകുമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍. ബ്രിട്ടനിലെ ആകെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് നിലയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് ആദ്യ ലോക്ക്ഡൗണിലേക്ക് നയിച്ച സേജ് ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 93,045 രോഗികളെയാണ് കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ 60 ശതമാനം വര്‍ദ്ധനവാണ് കണക്കുകളിലുള്ളത്. ഓരോ രണ്ട് ദിവസത്തിലും സൂപ്പര്‍ വേരിയന്റ് ഇരട്ടിക്കുന്നുവെന്നാണ് കരുതുന്നത്. ടെസ്റ്റിംഗ് നടത്താന്‍ കഴിയുന്നതിലും വേഗത്തില്‍ പടരുന്നതിനാല്‍ യഥാര്‍ത്ഥ രോഗികളുടെ എണ്ണം വളരെ മുകളിലാകുമെന്നാണ് കരുതുന്നത്.

ന്യൂ ഇയറിനകം രാജ്യത്ത് കര്‍ശനമായ വിലക്കുകള്‍ അടിയന്തരമായി നടപ്പാക്കാനാണ് പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ ആവശ്യപ്പെടുന്നത്. മ്യൂട്ടന്റ് സ്‌ട്രെയിന്‍ സംബന്ധിച്ച തന്റെ പുതിയ മോഡലിംഗ് അനുസരിച്ചാണ് കര്‍ശന വിലക്കുകള്‍ വേണമെന്ന് ഇദ്ദേഹം പറയുന്നത്. ഏറ്റവും മികച്ച ഘട്ടത്തില്‍ പോലും ഒമിക്രോണ്‍ കേസുകള്‍ പ്രതിദിനം 3000 മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇദ്ദേഹത്തിന്റെ ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ടീം കണ്ടെത്തിയിരിക്കുന്നത്.

​മി​ക്രോ​ൺ വ​ക​ഭേ​ദം യൂ​റോ​പ്പി​ൽ മി​ന്ന​ൽ വേ​ഗ​ത്തി​ലാ​ണ് പ​ട​രു​ന്ന​തെ​ന്ന് ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി ജീ​ൻ കാ​സ്റ്റ​ക്സ്. 

അ​ടു​ത്ത വ​ർ​ഷം ആ​രം​ഭ​ത്തോ​ടെ ഫ്രാ​ൻ​സി​ലും അ​തി​തീ​വ്ര രോ​ഗ വ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. രോ​ഗ പ​ക​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​കെ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഫ്രാ​ൻ​സ്.

രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ജ​ർ​മ​നി, അ​യ​ർ​ല​ൻ​ഡ്, നെ​ത​ർ​ലാ​ൻ​ഡ്സ് സ​ർ​ക്കാ​രു​ക​ൾ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

നെ​ത​ർ​ലാ​ൻ​ഡ്‌​സി​ൽ വെ​ള്ളി​യാ​ഴ്ച 15,400-ല​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. പൊ​തു​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും എ​ല്ലാം വ​ലി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്

ജ​ർ​മ​നി​യി​ൽ വെ​ള്ളി​യാ​ഴ്ച മാ​ത്രം 50,000ലേ​റെ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ഒ​രു വെ​ല്ലു​വി​ളി​ക്ക് നേ​രി​ടാ​ൻ രാ​ജ്യം ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കാ​ൾ ലൗ​ട്ട​ർ​ബാ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​യ​ർ​ല​ൻ​ഡ് പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ മൂ​ന്നി​ൽ ര​ണ്ടും പു​തി​യ വ​ക​ഭേ​ദം മൂ​ല​മാ​ണ്.

അയർലണ്ട് ഇന്ന് മുതൽ പബ്ബ്കൾക്കും റെസ്റ്റോറന്റ് കൾക്കും രാത്രി കർഫ്യു 8 മണി മുതൽ ബാധകമാക്കി. ബൂസ്റ്റർ വാക്‌സിൻ 40 വയസിനു മുകളിൽ വിതരണം ചെയ്‌തു തുടങ്ങിയതിനാൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ക്യു അനുഭവപ്പെട്ടു. എന്നിരുന്നാലും ക്രിസ്തുമസ് കുർബാനകളും മറ്റ് മതപരമായ ചടങ്ങുകളും മറ്റു പ്രതിസന്ധികളില്ലാതെ നടക്കും സ്കൂളുകൾ ഈ വർഷത്തെ അധ്യയനം 23 നു അവസാനിപ്പിക്കും  
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !