"ജാഗ്രത"മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു;ഉറക്കം നഷ്‌ടപ്പെടുന്ന ദുരിതത്തില്‍ നാട്ടുകാര്‍. ; ഇടുക്കി നിറയുന്നു, ഇന്നു രാവിലെ ആറിനു തുറക്കും

മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ്‌, മഞ്ചുമല ആറ്റോരം പ്രദേശങ്ങളില്‍ വീടുകളിലേക്കും വെള്ളം കയറി. രാത്രിയില്‍ പതിവായി വെള്ളം തുറന്നുവിടുന്നതു മൂലം ഉറക്കം പോലും നഷ്‌ടപ്പെടുന്ന ദുരിതത്തിലാണു നാട്ടുകാര്‍. 


ഇടുക്കി അണക്കെട്ടും നിറയുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരമാകെ പ്രളയഭീതിയിലാണ്‌. ഇടുക്കി ഡാം പരിസരത്തും തേക്കടിയിലും മഴ തുടരുകയും മുല്ലപ്പെരിയാര്‍ ഇടയ്‌ക്കിടെ തുറക്കുകയും ചെയ്യുന്നതോടെ 2018-ലെപ്പോലുള്ള വെള്ളപ്പൊക്കമുണ്ടാകുമെന്നാണ്‌ ആശങ്ക. 2402 അടിയെത്തിയാല്‍ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിക്കും.ഡാം ഇന്നു രാവിലെ ആറിനു തുറക്കും

തമിഴ്‌നാട്‌ ഇന്നലെ പകല്‍ തുറന്നിരുന്ന അഞ്ചു ഷട്ടറുകള്‍ക്കു പുറമേ രാത്രി ഏഴേമുക്കാലോടെ നാലെണ്ണം കൂടി തുറന്നു. ഇന്നലെ രാത്രി സ്‌പില്‍വേയുടെ ഒമ്പതു ഷട്ടറുകളിലൂടെയാണ്‌ പെരിയാറ്റിലേക്കു വെള്ളമൊഴുക്കി. ഇടുക്കി നിറയുന്നു, സെക്കന്‍ഡില്‍ 7105.59 ക്യൂസെക്‌സ്‌ ജലമാണു പെരിയാറിലേക്ക്‌ ഒഴുകിയെത്തിയത്‌. ഞായറാഴ്‌ച രാത്രിയിലും ഇതുപോലെ വെള്ളം തുറന്നുവിട്ടിരുന്നു. പെരിയാറിലേക്കു തുറക്കുന്ന മിക്കവാറും ഡാമുകള്‍ നിറഞ്ഞു. 16 ഡാമുകളിലെ വെള്ളം ഒഴുകിയെത്തേണ്ടതു പെരിയാറിലേക്കാണ്‌. ആനയിറങ്കല്‍, മാട്ടുപ്പെട്ടി, മൂന്നാര്‍, ചെങ്കുളം, കുത്തുങ്കല്‍, പൊന്മുടി, കല്ലാര്‍കുട്ടി എന്നിവ ഒരുവശത്തുകൂടി ലോവര്‍ പെരിയാര്‍ വഴി ഒഴുകിയെത്തും. മറുവശത്തുകൂടി കല്ലാര്‍, ഇരട്ടയാര്‍, കുളമാവ്‌, ചെറുതോണി, അഴുത ഡൈവേര്‍ഷന്‍, നാരകക്കാനം ഡാമുകളിലെ ജലവും പെരിയാറ്റിലെത്തും. മൂലമറ്റത്തെ ജനറേറ്ററുകളിലൊന്ന്‌ പ്രവര്‍ത്തനരഹിതമാണ്‌. മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി  ഇടയ്‌ക്കിടയ്‌ക്കു നിര്‍ത്തും വൈദ്യുതി ഉത്‌പാദനം കുറഞ്ഞതും ഇടുക്കിയിലെ ജലനിരപ്പ്‌ കൂടാന്‍ കാരണമായി


ജലനിരപ്പ്‌ പരാമാവധി സംഭരണ ശേഷിയിലേയ്‌ക്ക്‌ അടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ ഇന്ന്‌ രാവിലെ ആറ്‌ മുതല്‍ 40 സെന്റി മീറ്റര്‍ മുതല്‍  150 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തും.  40 മുതല്‍ 150 ക്യൂമെക്‌സ് വരെ ജലമാണ്‌ ഒഴുക്കി വിടുന്നത്‌.  ഇന്നലെ രാത്രി ഒമ്പതിന്‌ 2401.12 അടിയാണു ജലനിരപ്പ്‌. സംഭരണശേഷിയുടെ 97.63 ശതമാനം. പരമാവധി സംഭരണ ശേഷി 2403 അടിയാണ്‌. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു. 



https://www.dailymalayaly.com/ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:   https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV   

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !