യുകെയില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശിയായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ സൂചന

യുകെയില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശിയായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ സൂചന

യുകെയില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശിയായ ഡോക്റ്റര്‍ക്ക് ഒമിക്രോണ്‍ ആണോയെന്ന സംശയവവുമായി ആരോഗ്യവകുപ്പ്. 

ഡോക്റ്ററുടെ രണ്ടാം കൊവിഡ് പരിശോധനാ ഫലവും പോസിറ്റീവാണ്. നേരത്തെ പോസിറ്റീവായ എട്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് പരിശോധനാഫലം പുറത്ത് വന്നത്. രോഗിയുടെ അമ്മയുടെ പരിശോധനാ ഫലവും പോസിറ്റീവാണ്. അമ്മയുടെ സാമ്പിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയക്കും. 

രോഗികള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്റ്ററുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചതായി ഡിഎംഒ അറിയിച്ചു. 


ജീനോമിക് സീക്വന്‍സിങ് പരിശോധന നടത്തി ഒമിക്രോണ്‍ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. ഇന്നലെ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചത്. ഇദ്ദേഹത്തിന്റെ അമ്മയുടെയും വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. 21-ാം തീയതി യുകെയില്‍ നിന്ന് എത്തിയ ഡോക്റ്റര്‍ക്ക് 26-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിനെടുത്ത ആളാണ് ഇദ്ദേഹം. നാല് ജിലക്കളിലുള്ളവര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്.

 കോഴിക്കോട് ജില്ലയില്‍ ഈ വ്യക്തിയുമായി സമ്പര്‍ക്കമുള്ളവര്‍ കുറവാണ്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവര്‍ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമര്‍ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്. ജനിതക ശ്രേണീകരണം നടത്തി സ്ഥിരീകരിക്കാനെടുത്ത കാലതാമസവും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ തിരിച്ചടിയാണ്. സാംപിളെടുത്ത് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ രാജ്യത്തെ 2 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !