4 ഒ​മി​ക്രോ​ണ്‍ വൈ​റ​സ് കേസുകള്‍ ഇന്ത്യയില്‍;മഹാരാഷ്ട്രയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കര്‍ണാടകക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രാജ്യത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ ഒമിക്രോണ്‍ കേസാണിത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ മുംബൈ കല്യാണ്‍ ദോംബിവാലി സ്വദേശിയായ മെര്‍ച്ചന്റ് നേവി ഓഫീസര്‍ക്കാണ് (32) ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നവംബര്‍ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നിന്ന് തിരിച്ചെത്തിയത്. 

ഇന്ത്യയില്‍ മൂ​ന്നാ​മ​ത്തെ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് ബാ​ധ  ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ള്‍ ജി​ജി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.


ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​യാ​ള്‍ ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​ര്‍ സിം​ബാ​ബ്‌വെയി​ല്‍ നി​ന്നും ജാം​​ന​ഗ​റി​ല്‍ എ​ത്തി​യ​ത്. 
അ​ടു​ത്തി​ടെ സിം​ബാ​ബ്‌വെയി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ഈ 72കാ​ര​നാണ് ഇപ്പോൾ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ ആൾ. ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​രു​ടെ സാം​പി​ള്‍ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല.

കര്‍ണാടകയില്‍ രണ്ടു പേരില്‍ ഒമിക്രോണ്‍ കണ്ടെത്തിയിരുന്നു. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ഇതിൽ 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ നവംബർ 27നു രാജ്യം വിട്ടിരുന്നു.22ന് ആണ് ഇയാളുടെ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയച്ചത്. തൊട്ടടുത്ത ദിവസം സമീപ ത്തെ സ്വകാര്യ ലാബിൽ പരിശോധന നടത്തി ലഭിച്ച നെഗറ്റീവ് റിപ്പോർട്ടുമായി 27ന് ഇയാൾ ദുബായിലേക്കു കടക്കുകയായിരുന്നു.

അതേസമയം, ബെംഗളൂരുവിലെ ആശുപത്രിയിൽ അനസ്തെറ്റിസ്റ്റായ ഡോക്ടർക്ക് (46) ഒമിക്രോൺ എങ്ങനെ ബാധിച്ചു എന്ന എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ച നവംബർ 24നു മുൻപ് ഇന്ത്യയിൽ ഒമിക്രോൺ ബാധിതരായി ചിലരെത്തിയെന്നു സംശയമുണ്ട്. മഹാരാഷ്ട്ര ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നവംബർ 1 മുതൽ രാജ്യത്ത് എത്തിയ ആളുകളെ ബന്ധപ്പെട്ടു നിരീക്ഷണം തുടങ്ങിയിരിക്കുകയാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !