മഞ്ഞു വിസ്മയലോകം ഒരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്നോപാര്‍ക്ക് അബുദാബിയില്‍ ഉടന്‍ തുറക്കും.
മഞ്ഞുപെയ്തിറങ്ങുന്ന പര്‍വതങ്ങളും താഴ്വാരവും പാര്‍ക്കും അതിനകത്തെ വിപണിയുമെല്ലാം സന്ദര്‍ശകര്‍ക്കു വ്യത്യസ്ത അനുഭവമാകും. 120 കോടി ഡോളര്‍ ചെലവില്‍ 1.25 ലക്ഷം ചതരുശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കുന്ന ഹിമ ഉദ്യാനത്തില്‍ 13 റൈഡുകളുണ്ടാകും. വിവിധ ഡിസ്ട്രിക്ട് സോണുകളാക്കി തിരിച്ച് വ്യത്യസ്ത പ്രമേയങ്ങളിലായാണ് മഞ്ഞുപാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
സ്നോ പാര്‍ക്കിനു പുറമെ ഒട്ടേറെ വിനോദ, കായിക സൗകര്യങ്ങളും ഇവിടെയുണ്ട്. 450 ഷോപ്പുകളും 85 ഭക്ഷ്യശാലകളും 6800 വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. നാഷനല്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയും യുണൈറ്റഡ് പ്രോജക്ട് ഫോര്‍ ഏവിയേഷന്‍ സര്‍വീസസ് കമ്പനിയും ചേര്‍ന്ന് 440 കോടി ദിര്‍ഹം ചെലവഴിച്ചാണ് മാള്‍ സജ്ജമാക്കിയത്. കൗതുകങ്ങളുറഞ്ഞ ശില്പങ്ങളായി ലോകാത്ഭുതങ്ങളും പാര്‍ക്കില്‍ കാണാം. മൈനസ് 8 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ച ഹിമഉദ്യാനത്തില് മതിമറന്ന് കൂടുതല്‍ നേരം അവിടെ നിന്നാല്‍ മറ്റൊരു ശില്പമായി മാറും
നഗരമധ്യത്തില്‍ റീം ഐലന്‍ഡിലെ റീം മാളിലാണ് ഹിമ ഉദ്യാനം സന്ദര്‍ശകരെ കാത്തിരിക്കുന്നത്. അന്തിമ മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയ സ്നോ പാര്‍ക്ക് ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്നാണ് സൂചന. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് നിര്‍മാണം. കൊച്ചുകൂട്ടുകാര്‍ ഐസ് പാര്‍ക്കില്‍ കളിച്ചുല്ലസിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ബ്ലിസാര്‍ഡ് ബസാറില്‍ ഷോപ്പിങ് നടത്താം.
അല്‍ ഫര്‍വാനിയ പ്രോപ്പര്‍ട്ടി ഡവലപേഴ്സ്, മാജിദ് അല്‍ ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെല്‍ എന്നിവ ചേര്‍ന്നാണ് ഈ ഹിമ വിസ്മയലോകം ഒരുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.