മുല്ലപ്പെരിയാർ തുറന്നു, ഇടുക്കി അണക്കെട്ടുകൾ തുറക്കും;ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ


കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് 
വീണ്ടും മുല്ലപ്പെരിയാർ ഡാം തുറന്നത്. ഡാമിലെ ജലനിരപ്പ് രാവിലെ 5.30 യ്‌ക്ക് 141 അടിയിലെത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. 

മുല്ലപ്പെരിയാർ തുറന്നതിന് പിന്നാല ഇന്ന് രാവിലെ പത്ത് മണിക്ക് ഇടുക്കി അണക്കെട്ടും തുറക്കും.ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും.ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തുന്നത്.


രാവിലെ 8 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയിരുന്നു. ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 29 നാണ് മുല്ലപ്പെരിയാർ ഡാം അവസാനമായി തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് വർദ്ധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകൾ തുറന്നത്.അന്ന് ഡാം തുറക്കുന്നതിന്റെ ഭാഗമായി 1079 ലധികം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.

രണ്ട് സ്പിൽവേ ഷട്ടറുകളാണ് തുറക്കുന്നത്.772 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !