മലയാളി പെണ്‍കുട്ടി യുഎസില്‍ വെടിയേറ്റു മരിച്ചു;

യുഎസില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. നിരണം ഇടപ്പള്ളിപ്പറമ്പ് സ്വദേശിയാണ്.


അബലാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം. അബലാമയുടെ തലസ്ഥാനമായ മോണ്ട്‌ഗോമറിയിലണ് ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. അലബാമയിലെ മോണ്ട്‌ഗോമറിയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. ഉറങ്ങുന്നതിനിടെയാണ് മറിയം സൂസന്‍ മാത്യു അപകടത്തില്‍പെട്ടത്. 

വീട്ടിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അപ്പാര്‍ട്ട്മെന്റിലേക്ക് വെടിയുണ്ട തുളച്ചുകയറി.   

മുകൾ നിലയിലെ താമസക്കാരുടെ കയ്യിൽനിന്ന് അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണ് പ്രാഥമിക വിവരം. കുട്ടികൾ തോക്കെടുത്തു കളിച്ചപ്പോൾ വെടിപൊട്ടിയതാണെന്നാണ് പൊലീസ് നൽകുന്ന സൂചന. മുകൾ നിലയിൽ താമസിക്കുന്ന യുഎസ് സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി ഉറങ്ങാൻ കിടന്ന മറിയം ഉറക്കമുണർന്ന് വരാത്തതിനെ തുടർന്ന് പിതാവ് അന്വേഷിച്ചെത്തിപ്പോഴാണ് പുതപ്പിനടിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെ കണ്ടത്. മുറിയിലും കിടക്കയിലും രക്തപ്പാടുകൾ ഉണ്ടായിരുന്നു. പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും  മരിച്ചു.

തിരുവല്ല ബഥനി അരമനയ്ക്കു സമീപം നിർമിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകൾക്കു ശേഷം 2 മാസം മുൻപാണ് മറിയവും പിതാവ് ബോബനും യുഎസിൽ എത്തിയത്. മാതാവ് ബിൻസിയും മറിയത്തിന്റെ സഹോദരന്മാരും കഴിഞ്ഞ വർഷം എത്തിയിരുന്നു. വർഷങ്ങളായി മസ്ക്കത്തിലായിരുന്നു ബോബനു കുടുംബവും. യുഎസിൽ തുടർ പഠനത്തിന് ഒരുങ്ങവെയാണ് മറിയത്തിന്റെ മരണം.

മൃതദേഹം കേരളത്തിലെത്തിക്കും. സഹോദരങ്ങൾ: ബിമൽ, ബേസിൽ. ഈ മാസം ഇത് രണ്ടാമത്തെ മലയാളിയാണ് യുഎസിൽ വെടിയേറ്റു മരിക്കുന്നത്. 18ന് പത്തനംതിട്ട ചെറുകോൽ ചരുവേൽ സാജൻ മാത്യു മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചിരുന്നു.


https://www.dailymalayaly.com/ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:   https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV  
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !