ഇന്ന് കേരളപ്പിറവി ദിനം; കേരളത്തിന് 65 വയസ്; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മലയാളികള്‍ക്ക് ഏറ്റുപാടാന്‍ ഒരു കേരളഗീതം
0DAILY MEDIA DESK : www.dailymalayaly.com 📧 : dailymalayalyinfo@gmail.comതിങ്കളാഴ്ച, നവംബർ 01, 2021
ഇന്ന് കേരളപ്പിറവി ദിനം
1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപീകൃതമായത്. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് 65 വര്‍ഷം തികഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് ആശംസ നേര്‍ന്നു. കേരളത്തിലെ ജനങ്ങളുടെ അധ്വാന ശീലവും അവിടത്തെ പ്രകൃതി ഭംഗിയും ലോകമാകെ പ്രശംസിക്കപ്പെടുന്നെന്നും കേരളത്തിലെ ജനങ്ങളുടെ അവരവരുടെ മേഖലകളില്‍ വിജയം കൈവരിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ.
ആഘോഷത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മലയാളികള്‍ക്ക് ഏറ്റുപാടാന്‍ ഒരു കേരളഗീതം
കേരളപ്പിറവി ദിനത്തിൽ വസന്തഗീതങ്ങൾ എന്ന പുതിയ ആൽബം ടൈറ്റിൽ 'കേരളം.. എന്റെ കേരളം' എന്ന മ്യൂസിക് വീഡിയോ East Coast അവതരിപ്പിക്കുന്നു.
st Coast
പ്രശസ്ത ഗാനരചയിതാവ് സന്തോഷ് വർമ്മയാണ് ഗാനം രചിച്ചിരിക്കുന്നത്, ശിവാനി ശേഖർ. നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത അടുത്തിടെ സംഘടിപ്പിച്ച സംഗീത മത്സരത്തിൽ മികച്ച സ്ഥാനങ്ങൾ നേടിയ യുവ ഗായകരായ അരുൺ പി, വനദന ശങ്കർ, നിധി എം നായർ എന്നിവരാണ് ഇത് ആലപിച്ചിരിക്കുന്നത്.
പാട്ട് കേൾക്കുമ്പോൾ തന്നെ മനസിലാകുന്നതുപോലെ, യുവഗായകരുടെ ശബ്ദവ്യത്യാസത്തോടൊപ്പം അതിലെ വരികളുടെയും സംഗീതത്തിന്റെയും ഭംഗി കൂടിച്ചേർന്ന് ദേശസ്നേഹികളായ ഏതൊരു കേരളീയനും പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.