നിത്യോപയോഗ സാധനങ്ങളുടെ വില ഗൾഫിൽ കുതിച്ചുയരുന്നു.
ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15-20% വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 10 ദിർഹത്തിനു ലഭിച്ചിരുന്ന 2 ലിറ്റർ പാലിന് 12 ദിർഹമായി. ഒരു ട്രേ മുട്ട (30 എണ്ണം) 20 ൽ നിന്ന് 22 ദിർഹമായി ഉയർന്നു. പഞ്ചസാര (5 കിലോ) 10 ൽ നിന്ന് 14.50 ദിർഹമായും കടല 8-10 ദിർഹമായും വർധിച്ചു. ചെറുപയറിന് 7.50-9 ദിർഹവും പരിപ്പന് 8- 10 ദിർഹവും സവാളയ്ക്ക് 1.90- 3.50 ദിർഹവുമാണ് വില.
വിവിധ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും ഫാക്ടറികൾ പ്രവർത്തനം നിർത്തിയതും കണ്ടെയ്നർ ക്ഷാമവും കോവിഡ് പ്രതിസന്ധികളും മൂലം ലഭ്യത കുറച്ചുവെന്നതുമാണ് വില വർധനവിന് കാരണം.
യാത്രാ പ്രശ്‌നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്‌നറുകൾ കുടുങ്ങിയതും ചരക്കുകൂലി കൂട്ടിയതും വില വർധനയുടെ ഘടകങ്ങളാണ്. ഗതാഗത തടസ്സവും കാലാവസ്ഥാ മാറ്റങ്ങളും പെട്രോൾ വില വർധനയുമാണ് വിലവർധനവിന്റെ മറ്റ് കാരണങ്ങൾ.
ഭക്ഷ്യസാധനങ്ങൾക്കുൾപ്പെടെ വില വർധിക്കുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിലവർധന ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പ്രവാസി കുടുംബങ്ങളെയാണ്. നേരത്തെ ഒരാഴ്ചയ്ക്കുള്ള സാധനങ്ങൾ 250 ദിർഹത്തിനു വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ 350-400 ദിർഹം വേണ്ടിവരുന്നെന്നാണ് വീട്ടമ്മമാർ പറയുന്നത്.
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
Join WhatsApp: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.