ശ്രദ്ധ നേടി നടിയുടെ കുട്ടിക്കാല ചിത്രങ്ങള്‍; "എത്ര ക്യൂട്ടാണ് എന്ന് ആരാധകര്‍"

ശ്രദ്ധ നേടി നടിയുടെ കുട്ടിക്കാല ചിത്രങ്ങള്‍; "എത്ര ക്യൂട്ടാണ് എന്ന് ആരാധകര്‍"

മലയാളത്തിലും തമിഴിലും തെലുങ്കിലും പ്രശസ്തയായി മാറിയ ഒരു അമ്മ നടിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അച്ഛന്റെ മടിയിലിരിക്കുന്ന കുട്ടിക്കാല ചിത്രമാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധനേടുന്നത്. നിരവധി ശ്രദ്ധേയമായ വേഷങ്ങളാണ് ഈ താരം ചെയ്തിട്ടുള്ളത്.

സിനിമ കൂടാതെ നാടകങ്ങളിലും ഈ താരം വളരെ സജീവമാണ്. അത് മറ്റാരുമല്ല നടി മാല പാര്‍വ്വതിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. അച്ഛന്റെ മടിയില്‍ ചിരിയോടെ ഇരിക്കുന്ന കുഞ്ഞു പാര്‍വ്വതിയുടെ ചിത്രം നിരവധി ആരാധകരാണ് പങ്കുവച്ചത്.

എത്ര ക്യൂട്ടാണ് എന്നാണ് ആരാധകര്‍ പറയുന്നത്. അഡ്വ സി വി ത്രിവിക്രമന്റെയും ഗൈനക്കോളജിസ്റ്റ് ഡോ കെ ലളിതയുടെയും മകളായി തിരുവനന്തപുരത്താണ് ജനിച്ച പാര്‍വ്വതി ഏഷ്യാനെറ്റിലെ ‘ഉല്‍ക്കാഴ്ച’എന്ന പ്രോഗ്രാമിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്.

2007ലാണ് സിനിമയില്‍ എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ടൈം’ എന്ന ചിത്രത്തിലൂടെയായിരുന്നു കടന്നു വരവ്. ഇതിനോടകം എണ്‍പതോളം ചിത്രത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ നാടകത്തിലും താരം അഭിനയിക്കാറുണ്ട്. എഴുത്തുകാരി കൂടിയാണ് മാലപാര്‍വ്വതി. മയൂരഗീതങ്ങള്‍ എന്നാണ് പുസ്തകത്തിന്റെ പേര്.

കൂടുതൽ വായിക്കുക

https://www.dailymalayaly.com/

 Join WhatsApp:  https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !