വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ?
കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.
ഈ കാൽക്കുലേറ്റർ ഉപയോഗിക്കുന്ന യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ വൈദ്യുതി ബിൽ തുക കണക്കാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
ഉപഭോക്തൃ നില അനുസരിച്ച് യഥാർത്ഥ ബില്ലുകൾ വ്യത്യാസപ്പെടാം
അവസാന ബിൽ തുകയിൽ റൗണ്ട് ഓഫ് ചെയ്ത രൂപയുടെ അംശം, എനർജി ചാർജ്/ഫിക്സഡ് ചാർജ് എന്നിവയിൽ ക്രമീകരിച്ചിരിക്കുന്നു
- This calculator is intended for calculation of Electricity Bill amount based on units consumed.
- Actual Bills may vary according to consumer status
- Fraction of rupees rounded off in final bill amount, is adjusted in Energy Charge/Fixed Charge
Electricity Bill Calculator :
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.
PANDEMIC - COVID19 - LOCKDOWN PERIOD BILLS
- കോവിഡ് -19 പകര്‍ച്ചവ്യാധിയോടനുബന്ധിച്ചുള്ള ലോക്ഡൌണ്‍ കാലയളവില്‍ ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക് മീറ്റര്‍ റീഡിംഗ് നാല് മാസം ആയപ്പോഴാണ് എടുക്കാന്‍ കഴിഞ്ഞത്. അതുകൊണ്ട് മൊത്തം ഉപഭോഗത്തിന്റെ പകുതി ദ്വൈമാസ ഉപഭോഗമായി കണക്കാക്കാം.
- ദ്വൈമാസ ഉപഭോഗത്തിനുള്ള തുക ബില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കണ്ടുപിടിച്ച് അതിനെ രണ്ടു കൊണ്ട് ഗുണിച്ചാല്‍ നാല് മാസത്തെ ബില്‍ തുക ലഭിക്കും.
- സപ്ലൈകോഡ് 2014, സെക്ഷന്‍ 124 പ്രകാരം, മീറ്റര്‍ റീഡിംഗ് ലഭിക്കാത്ത കാലയളവില്‍, ഉപഭോക്താക്കളുടെ മുന്‍കാലങ്ങളിലെ ഉപഭോഗത്തിന്റെ ശരാശരി എടുത്താണ് ബില്‍ തയ്യാറാക്കിയത്.
- മീറ്റര്‍ റീഡിംഗ് അനുസരിച്ചുള്ള തുക ശരാശരി ബില്‍ തുകയില്‍ നിന്നും വ്യത്യാസമുണ്ടെങ്കില്‍, അത് DL അഡ്‌ജസ്റ്റ്മെന്‍റ് / പ്രീവിയസ് ബില്‍ അഡ്‌ജസ്റ്റ്മെന്‍റ് ആയി ബില്ലില്‍ കാണിക്കുകയും, ശരാശരി ബില്‍ പ്രകാരം അടച്ച തുക കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വഴി കുറവു വരുത്തുകയും ചെയ്തിട്ടുണ്ട്.
- DL അഡ്‌ജസ്റ്റ്മെന്‍റ് (പ്രീവിയസ് ബില്‍ അഡ്‌ജസ്റ്റ്മെന്‍റ്) ഓരോ ഉപഭോക്താക്കള്‍ക്കും വ്യത്യസ്തമായതിനാല്‍ ബില്‍ കാല്‍ക്കുലേറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കടപ്പാട് : KSEB #KSEBCustomercare
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
Join WhatsApp: https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.