ദുബായ് എയര്‍ഷോയില്‍ ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ സാരംഗ് സംഘം

 ദുബായ് എയര്‍ഷോയില്‍ ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ സാരംഗ്

ദുബായ്: ദുബായ് എയര്‍ഷോ കഴിഞ്ഞദിവസം തുടങ്ങിയ ശേഷം ഇതു രണ്ടാം തവണയാണ് സാരംഗ് സംഘം പ്രകടനം നടത്തുന്നത്. 

 യുഎഇയില്‍ ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ സാരംഗ്. ഇന്ത്യയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളുടെ വ്യോമാഭ്യാസ സംഘമായ സാരംഗ് ആണ്‌ ദുബായ് എയര്‍ഷോയില്‍ ഉഗ്രന്‍ പ്രകടനം കാഴ്ച വച്ചത്. ആയുധ മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളുമായി ഇന്ത്യന്‍ പവിലിയനും സജീവമാണ്. തേജസ് പോലുള്ള സ്വയം നിര്‍മിത യുദ്ധവിമാനങ്ങള്‍ കൂടാതെ ഹെലിന, ആകാശ്, അസ്ത്ര, നാഗ് തുടങ്ങിയ മിസൈലുകളുടെ പ്രത്യേകതകളും മേന്മയും പ്രദര്‍ശിപ്പിച്ചു.


44 സെക്കന്‍ഡിനുള്ളില്‍ 72 റോക്കറ്റുകള്‍ തൊടുക്കാന്‍ ശേഷിയുള്ള ഡിആര്‍ഡിഒ വികസിപ്പിച്ച പിനാകായും പ്രധാന ആകര്‍ഷണമാണ്. 38 കി.മീ ദൂരത്ത് 7.2 ടണ്‍ ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിക്കാന്‍ ഇതിനു ശക്തിയുണ്ട്. മൂന്നു മിനിറ്റിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുന്ന ഇവയില്‍ ഒരേ സമയം ആറു റോക്കറ്റ് വിക്ഷേപണ സംവിധാനമാണ് പ്രവര്‍ത്തിക്കുക.

ഹെലിക്കോപ്റ്ററുകളില്‍ നിന്നു തൊടുക്കാവുന്നവയാണ് ഹെലിന മിസൈലുകള്‍. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ആകാശ്, ആകാശത്തു നിന്ന് ആകാശത്തുള്ള ശത്രുവിനെ തകര്‍ക്കാന്‍ കഴിയുന്ന അസ്ത്ര, ടാങ്കുകളെ തകര്‍ക്കാന്‍ ശേഷിയുള്ള നാഗ് തുടങ്ങിയവയെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

വന്‍ നദികളും മറ്റും കടക്കാന്‍ സൈന്യത്തെ എളുപ്പത്തില്‍ സഹായിക്കുന്ന സര്‍വത്ര എന്ന പാലം നിര്‍മാണ സാങ്കേതിക വിദ്യയും ഡിആര്‍ഡിഒയുടെ സ്വന്തമാണ്. ഡോ.അനില്‍ ഉപാദ്ധ്യായ വികസിപ്പിച്ച സര്‍വത്ര ലോകത്തെ തന്നെ ഏറ്റവും മുന്തിയ നിര്‍മാണ വിദ്യയാണ്.

നാലു മീറ്റര്‍ വീതിയില്‍ 75 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കാന്‍ 75 മിനിറ്റ് മതി. 60 ടണ്‍ ഭാരം വഹിക്കാനും ഇതിനു ശേഷിയുണ്ട്. ആറ് മീറ്റര്‍ ആഴമുള്ള നദിയിലും സര്‍വത്ര വിദ്യ കൊണ്ട് പാലം പണിയാനാകും. വെറും 20 മിനിറ്റു കൊണ്ട് 15 മീറ്റര്‍ നീളത്തില്‍ പാലം നിര്‍മിക്കാം. അങ്ങനെ അഞ്ചു യൂണിറ്റുകള്‍ ചേര്‍ത്താണ് 75 മീറ്റര്‍ പാലം നിര്‍മിക്കുകയെന്ന് ഡോ.അനില്‍ പറഞ്ഞു.

യുറോപ്യന്‍ വമ്പന്മാരായ എയര്‍ ബസിനാണ് ഏറ്റവുമധികം തുകയ്ക്ക് ഇടപാടുകള്‍ ലഭിച്ചത്. അമേരിക്കന്‍ കമ്പനിയായ എയര്‍ലീസ് കോര്‍പുമായി എയര്‍ബസ് 5500 കോടി ദിര്‍ഹത്തിന്റെ 111 വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള കരാറില്‍ ഏര്‍പ്പെട്ടു. 

ദുബായ് എയര്‍ഷോ തുടങ്ങിയ ശേഷം വിവിധ വിഭാഗങ്ങളിലുള്ള 496 വിമാനങ്ങള്‍ നിര്‍മിക്കാന്‍ എയര്‍ലീസ് കരാര്‍ നല്‍കിക്കഴിഞ്ഞു.കോടികളുടെ കരാറുകള്‍ കൊണ്ടും ദുബായ് എയര്‍ഷോ ശ്രദ്ധനേടുകയാണ്. ഇതുവരെ നാലുലക്ഷം കോടിയോളം രൂപയുടെ കരാറുകളാണ് ഒപ്പുവച്ചത്. ആദ്യദിനം മാത്രം രണ്ടേമുക്കാല്‍ ലക്ഷം കോടിയിലധികം രൂപയുടെ കരാറുകള്‍ വിവിധ കമ്പനികള്‍ തമ്മില്‍ ഒപ്പുവച്ചിരുന്നു


കൂടുതൽ വായിക്കുക

https://www.dailymalayaly.com/

 Join WhatsApp:  https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !