നവംബര്‍ 25 ശനിയാഴ്ച മുതല്‍ നവംബര്‍ 27 വരെ ദുബൈയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു.
ദുബൈ: ഒരു ഇടവേളയ്ക്ക് ശേഷം ദുബൈയില്‍ (Dubai) വീണ്ടം സൂപ്പര്‍ സെയില്‍ (Three day super sale) ഒരുങ്ങുന്നു. 90 ശതമാനം വരെ വിലക്കുറവ് (Up to 90 percentage discount) പ്രഖ്യാപിച്ചുകൊണ്ട് നവംബര്‍ 25 ശനിയാഴ്ച മുതല്‍ നവംബര്‍ 27 വരെയാണ് മൂന്ന് ദിവസത്തെ ദുബൈ സൂപ്പര്‍ സെയില്‍.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദുബൈ സൂപ്പര്‍ സെയില്‍ നടക്കുന്നത്. ഫാഷന്‍, ഹോം ഡെക്കര്‍, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രൊഡക്ടുകള്‍ എന്നിവയ്ക്ക് ഈ കാലയളവില്‍ ദുബൈയിലെ ഷോപ്പിങ് മാളുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്നാണ് വാഗ്ദാനം.
72 മണിക്കൂര്‍ വ്യാപാരോത്സവത്തില്‍ രണ്ടായിരത്തോളം ഔട്ട്ലെറ്റുകളിലൂടെ അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവും. വ്യാപാര മേളയില്‍ പങ്കെടുക്കുന്ന മാളുകളും മറ്റ് സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളും പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.