പണം കണ്ടെത്തുന്നത് വെല്ലുവിളിയാണ്… 2070 നുള്ളിൽ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കും: കാലാവസ്ഥ ഉച്ചകോടിയിൽ മോദി


വേറിട്ട നിലപാടുയര്‍ത്താന്‍ ഇന്ത്യ- 
2070നുള്ളിൽ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കും: കാലാവസ്ഥ ഉച്ചകോടിയിൽ മോദി

കാര്‍ബണ്‍ ബഹിര്‍ഗമനം 2070 ഓടെ സീറോയിലെത്തിക്കുമെന്ന പ്രഖ്യാപനത്തിലൂടെ യുഎസും ചൈനയും ഉള്‍പ്പെടെയുള്ള മുന്‍നിര എമിറ്ററുകള്‍ക്കിടയില്‍ വേറിട്ട നിലപാടുയര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 

2070 ആകുമ്പോഴേക്കും ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. ആദ്യമായാണ് കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതിന്, അഥവാ നെറ്റ് സീറോയില്‍ എത്തുന്നതിന് നിശ്ചിത സമയക്രമം ഇന്ത്യ പ്രഖ്യാപിക്കുന്നത്. വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 2030നകം ഇന്ത്യയിൽ 50% പുനരുപയോഗ ഊർജം ആക്കുകയാണു ലക്ഷ്യം. കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ആവുമ്പോഴേക്കും ഒരു ബില്ല്യന്‍ ടണ്ണായി കുറയ്ക്കും. കാലാവസ്ഥയുമായി ഇണങ്ങി ജീവിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ആശങ്കയുണ്ടാക്കുന്ന നാൾവഴി നിരത്തിയ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) പുതിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ആഗോളതാപന വർധന 1.5 ഡിഗ്രി സെൽഷ്യസിനു താഴെയാക്കി നിലനിർത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണു മുന്നറിയിപ്പ്. ഇന്ത്യയിൽ ഓരോ 10 വർഷം കൂടുമ്പോഴും 17 സെന്റിമീറ്റർ വീതം കടൽ കരയിലേക്കു കയറാൻ സാധ്യതയെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. കാർബൺ നിർഗമനം കുറച്ചില്ലെങ്കിൽ 2100 ആകുമ്പോൾ സമുദ്രജലനിരപ്പ് 40 സെമീ മുതൽ ഒരുമീറ്റർ വരെ ഉയരാം. ആഗോളതാപനം കൂട്ടുന്ന കാർബൺ ബഹിർഗമനം കർശനമായി കുറച്ചില്ലെങ്കിലുള്ള ആപത്താണിത്.

പുതിയ തീരുമാനങ്ങളും പുതിയ ഉറപ്പുകളും പുതിയ പ്രതീക്ഷകളുമെല്ലാം ഭൂമിയുടെയും മനുഷ്യന്റെയും നിലനിൽപ്പിനായി ഈ ഉച്ചക്കോടിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ ധനസഹായമായി 1 ട്രില്യണ്‍ ഡോളര്‍ എത്രയും വേഗം ലഭ്യമാക്കുമെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് മോദി പറഞ്ഞു. ഇത് സമ്പന്ന രാജ്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക കാലാവസ്ഥാ ലക്ഷ്യത്തേക്കാള്‍ 10 മടങ്ങ് കൂടുതലാണ്. കാലാവസ്ഥാ നടപടികളോട് പ്രതിബദ്ധത പാലിക്കാത്ത രാജ്യങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദം നേരിടണമെന്നതാണ് നീതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാരണം സ്വന്തം രാജ്യത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം യുഎസ് പ്രസിഡന്റ് ജോ ബൈഡന് പുതിയതൊന്നും ഉച്ചകോടിയില്‍ നല്‍കാനായിരുന്നില്ല. ചൈനയുടെ ഷി ജിന്‍പിംഗ് നേരിട്ട് പങ്കെടുത്തതുമില്ല. മാത്രമല്ല, കാര്‍ബണ്‍ ഉദ്ഗമനം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതികളൊന്നും വാഗ്ദാനം ചെയ്തുമില്ല. ഈ പശ്ചാത്തലത്തിലാണ് മോദി സ്‌കോര്‍ ചെയ്തത്.

ഇന്ത്യയുടെ ലക്ഷ്യം യു.എസ്, യു.കെ തുടങ്ങിയ സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിലാണെങ്കിലും വിനാശകരമായ ആഗോളതാപനം ഒഴിവാക്കാന്‍ ശാസ്ത്രജ്ഞര്‍ പറയുന്ന കാര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതാണിത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് വലിയ കൈയ്യടിയാണ് ഉച്ചകോടിയിലും പുറത്തും ലഭിച്ചത്.

നെറ്റ് സീറോയിലേക്കുള്ള പരിവര്‍ത്തനത്തിന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ആവശ്യമാണ്. ഇതെങ്ങനെ കണ്ടെത്തുമെന്നതാണ് ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളി. അതിനായി ദരിദ്ര രാജ്യങ്ങളെ സമ്പന്ന രാജ്യങ്ങള്‍ സഹായിക്കണമെന്ന നിലപാടും മോദി ആവര്‍ത്തിച്ചു. ഇന്ത്യക്ക് എത്രമാത്രം തുക വേണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതുമില്ല.

ലക്ഷ്യം പാലിക്കാന്‍ കര്‍മ്മപദ്ധതികളുണ്ടാകും

ഇന്ത്യയുടെ 2030ലെ കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ 450 ജിഗാവാട്ടില്‍ നിന്ന് 500 ജിഗാവാട്ടായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ പകുതിയും വൈദ്യുതി പുനരുപയോഗ ഊര്‍ജമായിരിക്കുമെന്ന് മോദി അറിയിച്ചു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ബിസിനസ്സില്‍ നിന്ന് 1 ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഇന്ത്യ വെട്ടിക്കുറയ്ക്കും. 2070-ലെ ലക്ഷ്യം കൈവരിക്കുന്നതിന്, അതിനിടയിലുള്ള 40 വര്‍ഷത്തേക്ക് വിശദമായ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.


കൂടുതൽ വായിക്കുക

https://www.dailymalayaly.com/

The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !